കാട്ടാക്കടയില്‍ പതിമൂന്നുകാരന്‍ കത്തെ‍ഴുതി വെച്ച് വീടുവിട്ടിറങ്ങി, തന്‍റെ കളര്‍സെറ്റ് 8A യിലെ ആദിത്യന് കൊടുക്കണമെന്നും കത്തില്‍

തിരുവനന്തപുരം കാട്ടാക്കട ആനാകോട് പതിമൂന്നുകാരന്‍ കത്തെ‍ഴുതിവെച്ച് വീടുവിട്ടു പോയി. വെള്ളിയാ‍ഴ്ച പുലര്‍ച്ചെ മുതലാണ് കുട്ടിയെ കാണാതായത്. ആനാകോട് അനുശ്രീയിൽ അനിൽകുമാറിന്‍റെ മകൻ എ ഗോവിന്ദാണ് വീടുവിട്ടു പോയത്. മാതാപിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകി. കാട്ടാക്കട പോലീസ് അന്വേഷണം ആരംഭിച്ചു. വീടിന് സമീപത്തുള്ള സി സി ടി വിയിൽ കുട്ടി കുടചൂടി നടന്നു പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

രാവിലെ 5.30 ന് പട്ടകുളം ബസ് സ്റ്റോപ്പില്‍ കുട്ടി നില്‍ക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. കുട്ടി പിന്നീട് കാട്ടാക്കട ബസ് സ്റ്റോപ്പില്‍ എത്തിയെന്നും അവിടെ നിന്ന് ബാലരാമപുരത്തേക്ക് ബസ് കേറിയെന്നാണ് ലഭിച്ച വിവരം.

ALSO READ: ഉത്തരം നൽകാത്ത കുട്ടിയെ ഇതര മതത്തിൽപ്പെട്ട സഹപാഠിയെ കൊണ്ട് തല്ലിച്ച് അധ്യാപിക

“അമ്മാ അച്ഛാ .. ഞാന്‍ പോകുന്നു.. എന്‍റെ കളര്‍ സെറ്റ് 8A യിലെ ആദിത്യന് കൊടുക്കണേ.. ഞാന്‍ പോകുന്നു..എന്ന് സ്വന്തം ഗോവിന്ദന്‍”-കുട്ടി കത്തില്‍ കുറിച്ചു.

ALSO READ: നിപ: നാലാം തവണയും പ്രതിരോധിച്ചു, ചികിത്സയിലുള്ളവര്‍ ഇന്ന് ആശുപത്രി വിടുമെന്ന് ആരോഗ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News