കന്യാകുമാരിയിൽ നിന്നും കുട്ടിയെ കാണാതായ സംഭവം; 7 വയസ്സുകാരിയെ നെയ്യാറ്റിൻകരയിൽ നിന്ന് കണ്ടെത്തി

കന്യാകുമാരിയിൽ നിന്നും കാണാതായ 7 വയസ്സുകാരിയെ നെയ്യാറ്റിൻകര ബസ്റ്റാൻഡിൽ നിന്നും കണ്ടെത്തി. കഴിഞ്ഞദിവസം വൈകിട്ട് കന്യാകുമാരി കടൽത്തീരത്ത് കളിപ്പാട്ടങ്ങൾ വിൽപ്പന നടത്തിവന്നിരുന്ന ആന്ധ്ര സ്വദേശിയുടെ മകളായ സംഗീതയെ (7) ഇന്നലെ വൈകിട്ട് മുതൽ കാണാനില്ലായിരുന്നു. രക്ഷിതാക്കൾ പല സ്ഥലങ്ങളും അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് കന്യാകുമാരി പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇന്ന് രാവിലെ നെയ്യാറ്റിൻകര ബസ് സ്റ്റാൻഡിനുള്ളിൽ ഒരു പെൺകുട്ടി കരയുന്നത് ശ്രദ്ധയിൽപ്പെട്ട ബസ് യാത്രികരാണ് നെയ്യാറ്റിൻകര പൊലീസിനെ വിവരം അറിയിച്ചത്.

Also Read: മുസ്ലീംഗങ്ങള്‍ക്കെതിരായ വിദ്വേഷ പ്രസംഗം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കണമെന്ന ഹര്‍ജി തള്ളി ഡല്‍ഹി ഹൈക്കോടതി

തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. കുഞ്ഞിനോട് വിവരം ചോദിച്ചറിഞ്ഞതിനു ശേഷം കന്യാകുമാരി എന്ന് കുഞ്ഞു അറിയിച്ചതിനെ തുടർന്ന് കന്യാകുമാരി പൊലീസുമായി ബന്ധപ്പെടുകയായിരുന്നു. കന്യാകുമാരി പൊലീസ് സ്ഥലത്തെത്തി കുഞ്ഞിനെ കൈമാറുന്ന നടപടിക്രമങ്ങൾ നടത്തി വരുന്നു. കഴിഞ്ഞദിവസം വൈകിട്ട് ഐസ്ക്രീം വാങ്ങി നൽകാമെന്ന് പറഞ്ഞ് ഒരാൾ കുഞ്ഞിനെ എടുത്തു എന്നാണ് കുഞ്ഞു പറയുന്നത്. ഒരുപക്ഷേ കുഞ്ഞിനെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് തട്ടിക്കൊണ്ടുവരുന്നതിനിടയ്ക്ക് നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ചതാവാം എന്നും പൊലീസിന്റെ നിഗമനം.

Also Read: പാലക്കാട് റെയില്‍വേ ഡിവിഷന്‍ പൂട്ടില്ലെന്ന് റെയില്‍വേ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News