തിരുവനന്തപുരത്ത് രണ്ടുവയസുകാരിയെ കാണാതായ സംഭവത്തില്‍ നിര്‍ണായക സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചു. ബ്രഹ്‌മോസിന് സമീപത്തെ നിര്‍ണായക സിസിടിവി ദൃശ്യമാണ് പൊലീസിന് ലഭിച്ചത്. രാത്രി 12 ന് ശേഷം രണ്ട് പേര്‍ ബൈക്കില്‍ പോകുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്. അവര്‍ക്കിടയില്‍ കുട്ടി ഉള്ളതായി സംശയമുണ്ട്. കുട്ടിയെ കാണാതായതിന് സമീപത്ത് നിന്നാണ് ദൃശ്യങ്ങള്‍ ലഭിച്ചത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ച് വരികയാണ് പൊലീസ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here