പിഞ്ചുകുഞ്ഞിനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതി; അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊന്ന കേസിലെ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയ ശരണ്യയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം ഹോട്ടലില്‍ മുറിയെടുത്ത ശരണ്യ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. ശരണ്യയുടെ കൂടെ ആരും ഉണ്ടായിരുന്നില്ല. ശരണ്യയെ ഇന്ന് രാവിലെയാണ് ഹോട്ടല്‍ ജീവനക്കാര്‍ ആശുപത്രിയില്‍ എത്തിച്ചത്.

Also Read : സംസ്ഥാനത്തെ രണ്ട് വനിതാ കുറ്റവാളികളുടെയും വധശിക്ഷ വിധിച്ചത് ഒരേ കോടതിയും ജഡ്ജിയും

2020 ഫെബ്രുവരി 17നാണ് ശരണ്യ, മകന്‍ തയ്യില്‍ കൊടുവള്ളി ഹൗസില്‍ വിയാനെ (ഒന്നര വയസ്) തയ്യില്‍ കടല്‍ത്തീരത്തെ പാറയില്‍ എറിഞ്ഞു കൊലപ്പെടുത്തിയത്. കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടിയാണ് മകനെ കൊന്നതെന്നാണ് ശരണ്യ പൊലീസിനോട് പറഞ്ഞത്.

കേസില്‍ കണ്ണൂര്‍ തളിപ്പറമ്പ് കോടതിയില്‍ ഇന്ന് വിചാരണ തുടങ്ങാന്‍ ഇരിക്കെയാണ് ശരണ്യ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ശരണ്യയുടെ വീട്ടില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള കടല്‍ ഭിത്തിയിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.

പ്രണയിച്ച് വിവാഹിതരായവരായിരുന്നു ശരണ്യയും പ്രണവും. എന്നാല്‍ ഇരുവര്‍ക്കിടയിലും പ്രശ്‌നങ്ങള്‍ ആരംഭിച്ചതോടെ ശരണ്യയും ഭര്‍ത്തും വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു. ശരണ്യയും കുഞ്ഞും ശരണ്യയുടെ വീട്ടിലായിരുന്നു താമസം.

കുഞ്ഞിനെ കാണാന്‍ പ്രണവ് ഇടയ്ക്കിടെ ശരണ്യയുടെ വീട്ടില്‍ വരുമായിരുന്നു. എന്നാല്‍ കുഞ്ഞിനെ കാണാതായതോടെ അച്ഛന്‍ പ്രണവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നായിരുന്നു ശരണ്യ ആദ്യം മൊഴി നല്‍കിയിരുന്നത്.

കുട്ടിയെ കാണാതായ സംഭവത്തില്‍ പ്രണവിനെതിരെ ശരണ്യയുടെ ബന്ധു പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. വിശദമായ അന്വേഷണം നടത്തിയ പൊലീസ്, ശരണ്യയെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News