കാണാതായ ഏഴുവയസുകാരിയുടെ കണ്ണുകള്‍ ചൂ‍ഴ്ന്നെടുത്തു; നഗ്‌നമായ നിലയില്‍ മൃതദേഹം

കാണാതായ എഴുവയസുകാരിയുടെ മൃതദേഹം കണ്ണുകള്‍ ചൂഴ്ന്നെടുത്ത നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയിലെ തല്‍ഗ്രാം പ്രദേശത്താണ് സംഭവം. വിവാഹച്ചടങ്ങിനിടെയാണ് ഏഴുവയസുകാരിയെ കാണാതായത്.

പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവേറ്റ പാടുകള്‍ ഉണ്ടായിരുന്നുവെന്നും കണ്ണുകള്‍ ചൂഴ്‌ന്നെടുത്തിരുന്നെന്നും പൊലീസ് പറഞ്ഞു. പെണ്‍കുട്ടി ബലാത്സംഗത്തിനിരയായിട്ടുണ്ടെന്ന് ഏഴുവയസുകാരിയുടെ ബന്ധുക്കള്‍ ആരോപിച്ചു.

പെണ്‍കുട്ടിയുടെ മൃതദേഹം തല്‍ഗ്രാം പ്രദേശത്തെ വയലില്‍ നഗ്‌നമായ നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രതികളെ പിടികൂടാന്‍ നാല് സംഘങ്ങളെ രൂപീകരിച്ചതായി പൊലീസ് സുപ്രണ്ട് കുന്‍വര്‍ അനുപം സിങ് പറഞ്ഞു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചുവെന്നും പോലീസ് സൂപ്രണ്ട് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News