എട്ടാം ക്ലാസുകാരൻ തീച്ചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവം, ബാലാവകാശ കമ്മീഷൻ കേസെടുത്തു

കണ്ണൂർ ചിറക്കൽ പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി തീച്ചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ കേസെടുക്കുകയായിരുന്നു.

ഡബ്ല്യൂസിഡി ഡയറക്ടർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരോട് അടിയന്തിര റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശം നൽകി. കുട്ടിയെക്കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിക്കരുതെന്ന് നേരത്തെ തന്നെ ബാലാവകാശ കമ്മീഷൻ സംഘാടകർക്ക് നിർദ്ദേശം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News