കലോത്സവ റിപ്പോർട്ടിങ്ങിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയ സംഭവത്തിൽ റിപ്പോർട്ടർ ചാനലിനെതിരേ ബാലാവകാശ കമ്മീഷൻ കേസെടുത്തു. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കമ്മീഷൻ ചെയർപേഴ്സൺ കെവി മനോജ്കുമാർ സ്വമേധയാ കേസെടുത്തത്.
കലോത്സവത്തിൽ പങ്കെടുത്ത് ഒപ്പന അവതരിപ്പിച്ചതിൽ മണവാട്ടിയായി വേഷമിട്ട കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പോലീസ് മേധാവിയിൽ നിന്നും കമ്മീഷൻ അടിയന്തര റിപ്പോർട്ടു തേടി.
ഏറ്റവും മികച്ച രീതിയിൽ സംഘടിപ്പിക്കപ്പെട്ട സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിങ്ങിനിടെ റിപ്പോർട്ടർ ടിവി അവതാരകര സംഘം നടത്തിയ ദ്വയാർത്ഥ പരാമർശങ്ങൾക്കെതിരെ ബാലസംഘം. മാധ്യമ സമൂഹത്തിന് ചേരാത്തതും, കുട്ടികളുടെ അവകാശങ്ങളും അഭിമാനവും ഇല്ലാതാക്കുന്നതുമാണ് ഇത്തരം പരാമർശങ്ങൾ. കേരളത്തിലെ മാധ്യമങ്ങൾ റേറ്റിംഗ് വർധിപ്പിക്കുന്നതിന്റെ ഭാഗമായി വസ്തുതയ്ക്ക് നിരക്കാത്ത നിരവധിയായ വാർത്തകൾ പ്രചരിപ്പിക്കുന്നുണ്ട്. ഇത് പോലെ കുട്ടികളെ ഉദ്ധരിച്ചും ദ്വയാർത്ഥ പരാമർശങ്ങൾ നടത്തുന്നത് സാംസ്കാരിക സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ബാലസംഘം അറിയിച്ചു.
NEWS SUMMERY: A case has been registered by the Kerala State Commission for Protection of Child Rights against a reporter from ‘Reporter’ TV channel. The case involves inappropriate language with double meaning used during the coverage of the school youth festival
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here