ബിജെപി സ്ഥാനാര്‍ത്ഥിയുടെ പോസ്റ്ററില്‍ ചാരി നിന്നതിന് കുട്ടിയെ മര്‍ദ്ദിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുക്കും

ബിജെപി തിരുവനന്തപുരം മണ്ഡലം സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റര്‍ ചാരി നിന്നതിന് 14 വയസുകാരന് നേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതികരിച്ച് ബാലാവകാശ കമ്മീഷന്‍ അദ്ധ്യക്ഷന്‍. രാഷ്ട്രീയ പ്രവര്‍ത്തകര്‍ കൊച്ചുകുട്ടിയെ ആക്രമിക്കുന്നത് തെറ്റാണെന്നും സംഭവത്തില്‍ സ്വമേധയ കേസെടുക്കുമെന്നും ബാലാവകാശ കമ്മീഷന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

പൊലീസിനോടും ജില്ലാ ചൈല്‍ഡ് പ്രെട്ടക്ഷന്‍ ഓഫീസറോടും റിപ്പോര്‍ട്ട് തേടും. കമ്മീഷന്റെ ഭാഗത്ത് നിന്ന് തുടര്‍ നടപടികള്‍ ഉണ്ടാകും. കുട്ടി ഭയത്തിലാണ്. കുട്ടിക്ക് കൗണ്‍സലിംഗ് നല്‍കാന്‍ ഡിസിപിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.

Also Read:ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ സ്ഥലംമാറ്റം; ആശങ്കയകറ്റാന്‍ തുടര്‍നടപടികള്‍ സ്വീകരിക്കും: മന്ത്രി വി ശിവന്‍കുട്ടി

ബിജെപി കാലടി ഏരിയ വൈസ് പ്രസിഡന്റ് ആണ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചത്. സ്വന്തം വീടിന്റെ മതിലില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററിലാണ് കുട്ടി ചാരിനിന്നത്. കുട്ടിയുടെ പിതാവിനെ ഇയാള്‍ ഭീഷണിപ്പെടുത്തിയെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News