സാമൂഹ്യ മാധ്യമങ്ങള്‍ക്ക് കേന്ദ്ര മന്ത്രാലയത്തിന്റെ കര്‍ശന നിര്‍ദേശം. എക്സ്, യൂട്യൂബ്, ടെലഗ്രാം എന്നീ സാമൂഹ്യ മാധ്യമങ്ങള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രധാനമായും നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഭാവിയില്‍ ഇത്തരമുള്ളടക്കം പ്രത്യക്ഷപ്പെടുന്നത് തടയുന്നതിനുള്ള മുന്‍കരുതല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നോട്ടീസില്‍ പറയുന്നു. പ്രസ്തുത നിര്‍ദ്ദേശങ്ങള്‍ അവഗണിക്കുന്നത് ഐടി നിയമങ്ങള്‍ പ്രകാരമുള്ള ലംഘനമാണെന്നും കത്തില്‍ ചൂണ്ടി കാണിക്കുന്നുണ്ട്. നിര്‍ദേശം ലംഘിച്ചാല്‍ സംരക്ഷണം പിന്‍വലിക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
READ ALSO:മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here