കുഞ്ഞിന്റെയും കടുവയുടെയും സൗഹൃദം കണ്ട് അമ്പരന്ന് സോഷ്യല്‍മീഡിയ; രണ്ട് കോടി പേര്‍ കണ്ട വീഡിയോ

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് ഒരു കൊച്ച് കുട്ടിയുടെയും ചില്ല് കൂട്ടിനുള്ളില്‍ കിടക്കുന്ന ഒരു കടുവയുടെയും വീഡിയോയാണ്. കിഴക്കന്‍ ചൈനയിലെ ഹുഷൗവിലെ ഒരു മൃഗശാല സന്ദര്‍ശിക്കാനെത്തിയപ്പോഴുണ്ടായ ദൃശ്യങ്ങളാണത്.

‘കൈകളുടെ യുദ്ധം.’ എന്ന കുറിപ്പോടെ ഫിഗെന്‍ എന്ന ജനപ്രിയ അക്കൌണ്ടില്‍ നിന്നും പങ്കുവച്ച വീഡിയോ ഇതിനകം കണ്ടത് രണ്ട് കോടി ആറ് ലക്ഷം കാഴ്ചക്കാരാണ്. ചില്ല് കൂട്ടില്‍ താഴെ നോക്കിയിരിക്കുന്ന ഒരു കൂറ്റന്‍ കടുവയുടെ സമീപത്ത് കൂടി നടക്കുന്ന ഒരു കൊച്ച് കുട്ടിയില്‍ നിന്നുമാണ് വീഡിയോ ആരംഭിക്കുന്നത്.

കടുവയുടെ അടുത്തെത്തിയതും കുട്ടി പെട്ടെന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനായി ചില്ലില്‍ ചേര്‍ന്ന് നില്‍ക്കുന്നു. ഈ സമയം കുട്ടിയെ മണത്ത് നോക്കാന്‍ കടുവ ശ്രമിക്കുന്നുണ്ടെങ്കിലും ചില്ല് ഒരു തടസമായ മാറുന്നു.

Also Read : പീഡന ആരോപണം: നിവിൻ പോളി ഡിജിപിക്ക് പരാതി നൽകി

പിന്നാലെ കടുവ മുഖം മാറ്റുമ്പോള്‍ കുട്ടി ചില്ല് കൂട്ടില്‍ തന്റെ രണ്ട് കൈകള്‍ കൊണ്ടും ആഞ്ഞടിക്കുന്നു. അല്പ നേരത്തിന് ശേഷം കടുവയും അതേ രീതിയില്‍ തന്റെ കൈകള്‍ ഉപയോഗിച്ച് പ്രതികരിക്കുന്നതും വീഡിയോയില്‍ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News