“ഹലോ ഗയ്‌സ് ഞാനിപ്പോ ആശൂത്രിയിലാണ്… പിന്നെ ഫ്ലിപ്കാർട്ടീന്ന് കിട്ടിയ വാച്ചും ഉണ്ട്…”; വൈറലായി ദേവൂട്ടിയുടെ ആശുപത്രി വ്ലോഗ്

വൈറലായി ആശുപതിയിൽ നിന്നൊരു കുട്ടി വ്ലോഗറുടെ വീഡിയോ. ദേവനന്ദന സൂരജ് എന്ന ഇൻസ്റ്റാഗ്രാം പേജിൽ നിന്നാണ് കുഞ്ഞ് വ്ലോഗറുടെ വീഡിയോയാണ് വൈറലായിരിക്കുന്നത്. ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയാലും വീഡിയോ മുഖ്യം ബിഗിലെ എന്ന ക്യാപ്ഷ്യനോട്‌ കൂടി പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇതിനോടകം പത്ത് ലക്ഷത്തിലധികം ആളുകളാണ് കണ്ടിട്ടുള്ളത്. ദേവൂട്ടി എന്ന് വിളിക്കുന്ന ദേവനന്ദന ഇൻസ്റ്റാഗ്രാമിൽ ആക്ടീവായി വീഡിയോകൾ ചെയ്യുന്ന കുട്ടിയാണ്. ആകെ 23 വീഡിയോ മാത്രമേ ചെയ്തിട്ടുള്ളുവെങ്കിലും ചെയ്തതൊക്കെ വൈറലാണ്.

Also Read; വീട്ടുകാർ പ്രണയത്തിന് എതിർത്തു; ഇരയായത് 87കാരി; പ്രണയിതാക്കൾ അറസ്റ്റിൽ

സുഖമില്ലാതെ ആശുപത്രിയിൽ കിടക്കുമ്പോൾ ചെയ്തിരിക്കുന്ന രസകരമായ ഒരു വീഡിയോയാണിപ്പോൾ വൈറലായിരിക്കുന്നത്. “ഹലോ ഗയ്‌സ് ഞാനിപ്പോ ആശൂത്രിയിലാണ്…” എന്ന് പറഞ്ഞ് തുടങ്ങുന്നതാണ് വീഡിയോ. താൻ ആശുപത്രിയിലാണെന്നും സുഖമില്ലാതെ വന്നതാണെന്നുമെല്ലാം വീഡിയോയിൽ പറയുന്നുണ്ട്. വീഡിയോ എടുക്കുന്നതിനിടയിൽ കുഞ്ഞു ദേവൂട്ടി ചുമയ്ക്കുന്നതുമൊക്കെ വീഡിയോയിൽ കാണാം. തന്റെ കയ്യിൽ കുത്തിയിരിക്കുന്ന സൂചിയും മറ്റുമെല്ലാം വളരെ അത്ഭുതം കൂറി മറ്റുള്ളവരെ കാണിക്കുകയാണ് ഈ കുഞ്ഞു വ്ലോഗർ.

Also Read; ഇരട്ടച്ചങ്കന്‍ മാക്‌സ്‌വെല്‍ ; അഫ്ഗാന്‍ തീയുണ്ടകളില്‍ വിറച്ചു; ഫിനീക്‌സായി ആസ്‌ട്രേലിയ

വളരെ നല്ല രീതിയിലുള്ള കമന്റുകളാണ് വീഡിയോയുടെ പ്രതികരണമായി കാണാൻ സാധിക്കുന്നത്. ജീവിതത്തിലെ ഏത് പ്രതിസന്ധികളെയും ചിരിച്ചുകൊണ്ട് നേരിടാൻ ഈ കുഞ്ഞിന് കഴിയുമെന്നും, ജീവിതത്തിൽ ഇത്ര പോസിറ്റിവിറ്റി ഒക്കെ മതിയെന്നും, ദേവൂട്ടി ഒരു ബോൺ വ്ലോഗറാണെന്നുമെല്ലാം വീഡിയോയുടെ കമന്റ് ബോക്സിൽ നമ്മുക്ക് കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News