തിരുവനന്തപുരത്ത് ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കുട്ടിയെ പാമ്പ് കടിച്ച സംഭവത്തിൽ അന്വേഷിച്ച റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ഥിനിക്ക് പാമ്പ് കടിയേറ്റത്. ചെങ്കല്‍ സര്‍ക്കാര്‍ സ്കൂളിലെ 7 -ാം ക്ലാസ് വിദ്യാര്‍ഥിനി നേഖയെയാണ് പാമ്പ് കടിച്ചത്.
Also read: നിയന്ത്രണം വിട്ട കാര്‍ കടയിലേക്ക് ഇടിച്ച് കയറി ; മൂന്നു പേര്‍ക്ക് പരുക്ക്
12 മണിയോടെ സ്കൂളില്‍ നടന്ന ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെയാണ് കുട്ടിയെ പാമ്പ് കടിച്ചത്. ഉടന്‍ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രത്തിലും തുടര്‍ന്ന് നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും കുട്ടിയെ പ്രവേശിപ്പിച്ചു.
Also read: സ്വത്ത് തര്‍ക്കം; സഹോദരനേയും മാതൃസഹോദരനേയും കൊലപ്പെടുത്തിയ കേസില്‍ വിധി ഇന്ന്
നിലവിൽ വിദ്യാർത്ഥിനിയുടെ ആരോഗ്യനില തൃപ്തികരമാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.
A child was bitten by a snake during Christmas celebrations in Trivandrum ; Instructed to submit the sought report
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here