പ്രാർത്ഥനകളും 56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനവും വിഫലം; രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ കുട്ടിയെ രക്ഷിക്കാനായില്ല

rajasthan child died

ഒരു നാടിന്‍റെ പ്രാർത്ഥനകളും മാതാപിതാക്കളുടെ പ്രതീക്ഷകളും വിഫലമായി. രാജസ്ഥാനിൽ കുഴൽ കിണറിൽ വീണ അഞ്ച് വയസ്സുകാരൻ ആര്യൻ മരിച്ചു. 56 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം നടത്തിയാണ് അബോധാവസ്ഥയിലായ കുട്ടിയെ രക്ഷാപ്രവർത്തകർ പുറത്തെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

തിങ്കളാഴ്ചയാണ് രാജസ്ഥാനിലെ ദൗസയിലെ 160 അടി താഴ്ചയുള്ള കുഴൽ കിണറിൽ കുട്ടി അകപ്പെട്ടത്. കുട്ടിക്ക് ശ്വാസം ലഭിക്കാനായി സമാന്തരമായി ട്യൂബ് വഴി ഓക്സിജൻ നൽകിയായിരുന്നു രക്ഷാപ്രവർത്തനം. കുഴൽക്കിണറിൽ സ്ഥാപിച്ച ക്യാമറയിലൂടെ കുട്ടിയുടെ ചലനവും എസ്ഡിആർഎഫ് സംഘം നിരീക്ഷിച്ചിരുന്നു.

ALSO READ; മുരുഡേശ്വറില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ കടലില്‍ മുങ്ങിമരിച്ചു; അധ്യാപകര്‍ അറസ്റ്റില്‍

ഡ്രില്ലിംഗ് മെഷീനിലെ സാങ്കേതിക തകരാർ, 160 അടിയോളമുള്ള ജലനിരപ്പ് എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ നേരിട്ടതാണ് രക്ഷാപ്രവർത്തന ദൗത്യം ദുഷ്കരമാക്കിയത്.  സംസ്ഥാന ദുരന്തനിവാരണ സേന, ഫയർഫോഴ്സ്, പൊലീസ്, മെഡിക്കൽ സംഘങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.  കാളിഖാഡ് ഗ്രാമത്തിലെ കൃഷിയിടത്തിൽ കളിക്കുന്നതിനിടെയാണ് കുട്ടി അബദ്ധത്തിൽ തുറന്ന് കിടന്ന കുഴൽകിണറ്റിൽ വീണത്. കാർഷിക ആവശ്യങ്ങൾക്കായി നിർമിച്ച കുഴൽ കിണർ അടക്കാത്തതാണ് അപകടത്തിന് കാരണം.

news summery: Five-year-old child tragically died after falling into a tube well in Rajasthan. Despite a 56-hour rescue operation, he could not be saved.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News