ക‍ഴുത്തില്‍ നിന്ന് തല ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ചു: പന്ത്രണ്ടുകാരന് പുനര്‍ജന്മം

തല കഴുത്തില്‍ നിന്ന് ഭൂരിഭാഗവും വേര്‍പെട്ട കുട്ടിയുടെ ജീവന്‍ തിരികെപ്പിടിച്ച് ഡോക്ടര്‍മാര്‍. അത്യപൂര്‍വമായ ശസ്ത്രക്രിയ ചെയ്താണ് സുലൈമാന്‍ ഹാസന്‍ എന്ന പന്ത്രണ്ടുകാരന്  ഡോക്ടര്‍മാര്‍ പുതുജീവന്‍ സമ്മാനിച്ചത്. ഇസ്രയേലില്‍ നിന്നുള്ള ഡോക്ടര്‍മാരാണ് അതിസങ്കീര്‍ണമായ ശസ്ത്രക്രിയ നടത്തി വിജയിച്ചത്.

സൈക്കിള്‍ ഓടിക്കുന്നതിനിടെ കാര്‍ ഇടിക്കുകയും  സുലൈമാന്‍റെ നട്ടെല്ലിന് മുകളിലെ കശേരുക്കളില്‍ നിന്ന് തലയോട്ടി വേര്‍പെട്ട് പോരുകയായിരുന്നു. അപകടത്തിനു പിന്നാലെ ഹാദസാ മെഡിക്കല്‍ സെന്ററിലാണ് സുലൈമാനെ പ്രവേശിപ്പിച്ചത്. കഴുത്തിന്‍റെ കീഴ്ഭാഗത്തു നിന്ന് തല ഭൂരിഭാഗവും വിട്ടുനില്‍ക്കുന്ന രീതിയിലാണ് സുലൈമാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ALSO READ: ‘ജീവിക്കൂ, ജീവിക്കാന്‍ അനുവദിക്കൂ’; സഹജീവി സ്‌നേഹത്തിന്റെ മാതൃകയായ നായ; വീഡിയോ വൈറല്‍

തുടര്‍ന്ന് ശ്രമകരമായ ശസ്ത്രക്രിയയിലൂടെ തകരാര്‍ സംഭവിച്ച ഭാഗത്ത് പ്ലേറ്റുകള്‍ ഘടിപ്പിക്കുകയായിരുന്നു എന്ന് ചികിത്സയ്ക്ക് നേതൃത്വം കൊടുത്ത ഓര്‍ത്തോപീഡിക് സര്‍ജനായ ഡോ.ഒഹാദ് ഐനവ് പറഞ്ഞു.

ശസ്ത്രക്രിയാ മുറിയിലെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് കുട്ടിയുടെ ജീവനായി പൊരുതുകയായിരുന്നു. സുലൈമാന്‍ ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ അമ്പതുശതമാനം സാധ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ മാസമാണ് ചികിത്സ പൂര്‍ത്തിയായത്. എന്നാല്‍ ജൂലൈ വരെ ഇക്കാര്യം പുറത്തുവിട്ടിരുന്നില്ല. നിലവില്‍ സെര്‍വിക്കല്‍ സ്പ്ലിന്റ് ഘടിപ്പിച്ച് ആശുപത്രിയില്‍ നിന്നും വിട്ടയച്ചിരിക്കുകയാണെങ്കിലും ഡോക്ടര്‍മാര്‍ സുലൈമാനെ നിരന്തരം നിരീക്ഷിച്ചു വരുകയാണ്.

ALSO READ: ലോകത്തെ ഏറ്റവും ചൂടേറിയ മാസമായി ജൂണ്‍

ഇത്തരമൊരു അപകടത്തെ അതിജീവിച്ച ഒരു കുട്ടിക്ക് നാഡീസബംന്ധമായ തകരാറുകള്‍ ഇല്ലായെന്നതും പരസഹായമില്ലാതെ നടക്കാനും പ്രവര്‍ത്തിക്കാനും കഴിയുന്നു എന്നതും ചെറിയ കാര്യമല്ല എന്നും ഡോ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News