ആരാണ് ഈ പുതുമുഖ നടന്‍? വൈറലായി താരത്തിന്റെ ചിത്രം

മലയാളികളുടെ ഇഷ്ടപ്പെട്ട താരകുടുംബമാണ് സുകുമാരന്റേത്. 49ാമത്തെ വയസില്‍ അദ്ദേഹം മരണത്തിന് കീഴടങ്ങിയെങ്കിലും അതുവരെ മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് സുകുമാരന്‍. മക്കളായ ഇന്ദ്രജിത്തും പൃഥ്വിരാജും ഇന്ന് മലയാള സിനിമയിലെ മുന്‍നിര യുവതാരങ്ങളാണ്.

ഇപ്പോഴിതാ സിനിമ കുടുംബത്തിലെ മൂത്ത പുത്രനായ ഇന്ദ്രജിത്തിന്റെ കുട്ടികാല ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ തന്നെ അത് ഇന്ദ്രജിത്താണെന്ന് പലരും കണ്ടെത്തിയെങ്കിലും ചെറിയൊരു ക്ലൂവും ചിത്രത്തിനു മുകളില്‍ നല്‍കിയിട്ടുണ്ട്. പടത്തിലെ പ്രൊഡ്യൂസറുടെ മകനാണെന്നും, ഇവന്റെയും സഹോദരന്റെയും കൂടിച്ചേര്‍ന്ന പേരാണ് പ്രൊഡക്ഷന്‍ കമ്പിയുടേതെന്നതാണ് ക്ലൂ. ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്ന പ്രമുഖ നടന്‍ എന്ന രീതിയിലാണ് ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയത്.

Also Read: കണ്ണടയ്ക്കുമ്പോള്‍ ഈ സംഭവങ്ങള്‍ മനസില്‍ വരും: കൊല്ലം സുധിയുടെ വീട്ടിലെത്തി ബിനു അടിമാലി

സുകുമാരന്‍ ആരംഭിച്ച സിനിമ നിര്‍മാണ കമ്പനിയായിരുന്നു ഇന്ദ്രരാജ് ക്രിയേഷന്‍സ്. പടയണി, ഇരകള്‍ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചിട്ടുമുണ്ട്. അച്ഛന്‍ നിര്‍മിച്ച ചിത്രത്തില്‍ തന്നെയാണ് ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ചത്. പടയണി എന്ന ചിത്രത്തില്‍ ബാലതാരമായിട്ടായിരുന്നു ഇന്ദ്രജിത്തിന്റെ തുടക്കം. പിന്നീട് ഊമപെണ്ണിന് ഉരിയാടാപയ്യന്‍ എന്ന ചിത്രത്തിലൂടെ നടന്‍ എന്ന രീതിയില്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News