ഗുജറാത്തിൽ ടിആർപി ഗെയിം സോണിലുണ്ടായ തീപിടിത്തത്തിൽ കുട്ടികളക്കം 33 പേർ മരിച്ചു

ഗുജറാത്തിലെ രാജ്‌കോട്ടിൽ ഗെയിമിങ് സെന്ററിന് തീപിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 33 ആയി. ​ഗെയിംസോൺ പൂർണമായി കത്തി നശിച്ചു. ഇന്നലെ വൈകിട്ടാണ് ടിആർപി ഗെയിംസോണിൽ തീപിടുത്തമുണ്ടായത്. മൃതദേഹങ്ങൾ പൂർണായി കത്തിക്കരിഞ്ഞ അവസ്ഥയിലായതിനാൽ തിരിച്ചറിയുന്നതിനായി ഡിഎൻഎ പരിശോധന നടത്താനുള്ള സജ്ജീകരണങ്ങൾ‌ പുരോ​ഗമിക്കുകയാണ്.

Also read:‘തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസിന് മുകളിലേക്ക് ട്രക്ക് മറിഞ്ഞു’, യുപിയിൽ 11 പേർക്ക് ദാരുണാന്ത്യം

സംഭവത്തിൽ സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിരുന്നു. ഇവർ സംഭവ സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു. സ്ഥാപനത്തിന് പ്രവർത്തിക്കാൻ എൻഒസി ഇല്ലെന്ന് രാജ്കോട്ട് കോർപ്പറേഷൻ അറിയിച്ചു. കളക്ടറോട് 24 മണിക്കൂറിനുള്ള റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ഗെയിമിങ് സോൺ ഉടമ യുവരാജ് സിങ് സോളങ്കി, മാനേജർ നിതിൻ ജെയ്ൻ എന്നിവരുൾപ്പെടെ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.

Also read:ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിൽ വൻ തീപിടിത്തം; ആറ് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം: വീഡിയോ പുറത്ത്

മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് നാല് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50000 രൂപയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിനുള്ള കാരണം എന്താണ് എന്നത് സംബന്ധിച്ച് വ്യക്തതയില്ല. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ സ്ഥിതിഗതികൾ വിലയിരുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration