യുഎഇയിലെ തിയേറ്ററുകളില്‍ ‘ബാര്‍ബി’ പ്രദര്‍ശനം തുടങ്ങി. വ്യാഴാഴ്ച മുതലാണ് ബാര്‍ബി യുഎഇയിലെ തിയേറ്ററുകളിലെത്തിയത്. അതേസമയം കുട്ടികള്‍ക്ക് തിയേറ്ററില്‍ പ്രവേശനം നിഷേധിച്ചു. സിനിമയുടെ പ്രമേയം കൊച്ചു കുട്ടികള്‍ക്ക് കാണാന്‍ യോജിച്ചതല്ലെന്ന കാരണത്താലാണ് സിനിമയ്ക്ക് രാജ്യത്ത് 15+ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരിക്കുന്നത്.
also read: അനുഷയുടെയും അരുണിന്റെയും വാട്സാപ് ചാറ്റുകൾ വീണ്ടെടുക്കാൻ ഫോണുകൾ ഫോറൻസിക് ലാബിൽ അയച്ചു
പതിനഞ്ച് വയസ്സിന് മുകളിലുള്ളവര്‍ക്ക് കാണാവുന്ന റേറ്റിങാണ് യുഎഇയില്‍ സിനിമക്കുള്ളത്. അതിനാല്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് തിയേറ്ററില്‍ പ്രവേശനം അനുവദിക്കില്ല. തീയേറ്ററുകള്‍ 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ടിക്കറ്റ് ബുക്കിങ് ആപ്ലിക്കേഷനുകളില്‍ വ്യക്തമാക്കുന്നുണ്ട്.
also read: നാല് ജില്ലകളിൽ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്
ഒരു ഫാന്റസി കോമഡിയായ ചിത്രത്തിന്റെ സംവിധാനം ഗ്രേറ്റ ഗെര്‍വിഗാണ്. ‘ബാര്‍ബീ’യുടെ ആഗോള ബോക്സ് ഓഫീസ് കളക്ഷൻ ഒരു ബില്യണ്‍ ഡോളര്‍ കടന്നു. യുഎസ്സില്‍ നിന്നും കാനഡയില്‍ നിന്നും ചിത്രം 459 ഡോളറും വിദേശ വിപണിയില്‍ നിന്ന് 572.1 മില്യണ്‍ ഡോളറും നേടി. ആദ്യമായിട്ടാണ് ഒരു സംവിധായികയുടെ ചിത്രം ഇങ്ങനെ ഒരു ബില്യണില്‍ അധികം നേടുന്നത് എന്ന പ്രത്യേകതയുണ്ട് ‘ബാര്‍ബീ’ക്ക്. നോവയും ഗ്രേറ്റയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ‘ബാര്‍ബീ’ പാവകളുടെ കഥ ആസ്‍പദമാക്കിയ ചിത്രമാണ് ഇത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here