സ്വത്തിന് വേണ്ടി പട്ടിണിക്കിട്ടു, ക്രൂരമായി തല്ലിച്ചതച്ച് മക്കള്‍; പീഡനം സഹിക്കാനാകാതെ വയോധിക ദമ്പതികള്‍ ജീവനൊടുക്കി

murder

സ്വത്തിന് വേണ്ടി പട്ടിണിക്കിട്ടും തല്ലിയും മക്കള്‍ ക്രൂര പീഡനത്തിനിരയാക്കിയതിനെ തുടര്‍ന്ന് വയോധിക ദമ്പതികള്‍ ജീവനൊടുക്കി. രാജസ്ഥാനിലെ നാഗോറിലാണ് സംഭവം നടന്നത്. നാഗോറിലെ കര്‍ണി കോളനിയിലുള്ള വീട്ടിലെ വാട്ടര്‍ടാങ്കില്‍ നിന്ന് വ്യാഴാഴ്ചയാണ് ഹസാരിറാം ബിഷ്ണോയ്(70), ഭാര്യ ചവാലി ദേവി(68) എന്നിവര്‍ ആത്മഹത്യ ചെയ്തത്.

ഇരുവരും വീട്ടില വാട്ടര്‍ ടാങ്കില്‍ ചാടി ജീവനൊടുക്കിയത്. ആത്മഹത്യ ചെയ്യുന്നതിന് മുന്‍പായി മക്കള്‍ തങ്ങളോട് ചെയ്ത ക്രൂരതകളെക്കുറിച്ച് കുറിപ്പെഴുതി ഇവര്‍ വീട്ടിലെ ചുവരില്‍ ഒട്ടിച്ചിരുന്നു. പാത്രമെടുത്ത് ഭിക്ഷയാചിക്കാന്‍ മക്കള്‍ മാതാവിനോട് പറഞ്ഞതായും ആത്മഹത്യ കുറിപ്പില്‍ പറയുന്നു.

മക്കളും മരുമക്കളും കൂടി നിരവധി തവണ ക്രൂരമായി മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഭക്ഷണം തരാതെ പട്ടിണിക്കിട്ടിട്ടുണ്ടെന്നും സംഭവം പൊലീസിനോട് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Also Read : അമിതമായ വിയര്‍പ്പും ശരീരദുര്‍ഗന്ധവും സ്ത്രീകളുടെ ശ്രദ്ധയ്ക്ക് ? സൂക്ഷിക്കുക

രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് ഇവര്‍ക്കുള്ളത്. ആത്മഹത്യാ കുറിപ്പില്‍ ഒരു മകനായ രാജേന്ദ്ര മൂന്ന് തവണയും മറ്റൊരു മകനായ സുനില്‍ രണ്ട് തവണയും മര്‍ദ്ദിച്ചതായി പറയുന്നു. ബന്ധുക്കളുടെ പ്രേരണയാല്‍ മക്കള്‍ തങ്ങളോട് സ്വത്തുക്കള്‍ ആവശ്യപ്പെട്ടെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു.

മൂത്തമകനായ രാജേന്ദ്ര , ഭാര്യ റോഷ്നി, രണ്ടാമത്തെ മകനായ സുനില്‍ ,ഭാര്യ സുനിത, മകന്‍ പ്രണവ്, വയോധിക ദമ്പതികളുടെ പെണ്‍മക്കളായ മഞ്ചു, സുനിത, കുറച്ച് ബന്ധുക്കള്‍ എന്നിവരുടെ പേരാണ് ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിച്ചിരിക്കുന്നത്.

മൂന്ന് സ്ഥലങ്ങളുടെ ഉടമസ്ഥാവകാശവും ഒരു കാറും മക്കള്‍ കൈവശപ്പെടുത്തിയെന്നും കുറിപ്പില്‍ പറയുന്നു. സ്വത്തുക്കള്‍ കൈവശപ്പെടുത്തിയതിന് ശേഷം മക്കള്‍ തങ്ങളെ പട്ടിണിക്കിട്ടെന്നും ഫോണിലൂടെ നിരന്തരം അസഭ്യം പറഞ്ഞെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News