‘പന്ത് ഒരാള്‍ പിടിച്ചുവെച്ചിരിക്കുന്നു, അത് വിട്ടുതരണം’; പരാതിയുമായി കുട്ടിക്കൂട്ടം; ഒടുവില്‍ ഹാപ്പി ക്ലൈമാക്‌സ്

‘കളിക്കാനുള്ള പന്ത് ഒരാള്‍ പിടിച്ചുവെച്ചിരിക്കുന്നു. അത് വിട്ടുതരണം.’ വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് ഓഫീസില്‍ കുട്ടിക്കൂട്ടമെത്തിയത് ഈ ആവശ്യമുന്നയിച്ചുകൊണ്ടാണ്. അവധി സമയമായതിനാല്‍ കളിക്കാനാകാത്തതിന്റെ നിരാശയിലാണ് കുട്ടികള്‍.

ചെറുതുരുത്തി കോഴിമാംപറമ്പ് പരിസരത്ത് കുട്ടികള്‍ ഫുട്ബോള്‍ കളിച്ചപ്പോള്‍ പന്ത് തൊട്ടടുത്തുള്ള വീട്ടിലേക്ക് പോയി. ഇത് സ്ഥിരമായതോടെ വീട്ടിലെത്തിയ പന്ത് ഇനി തരില്ലെന്ന് വീട്ടുടമ പറഞ്ഞതാണ് പരാതിയുടെ കാരണം.

സംഭവമറിഞ്ഞ പ്രസിഡന്റ് ഷേക്ക് അബ്ദുള്‍ഖാദര്‍ ഉടനെ പഞ്ചായത്ത് ജീപ്പില്‍ കുട്ടികളെയും കയറ്റി വീട്ടുമസ്ഥന്റെ അടുത്തെത്തിയതോടെ സംഭവം ക്ലൈമാക്‌സിലേക്കെത്തി. പഞ്ചായത്ത് പ്രസിഡന്റ് വീട്ടിലെത്തിയപ്പോള്‍ വീട്ടുടമയും ഒന്ന് ഞെട്ടി. ഒടുവില്‍ കുട്ടികള്‍ പന്ത് വീട്ടിലേക്ക് അടിക്കില്ലെന്ന പ്രസിഡന്റിന്റെ ഉറപ്പില്‍ പന്ത് കൈമാറിയതോടെ കുട്ടികളും ഹാപ്പി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News