നാടിൻ്റെ ഭാവി നിശ്ചയിക്കുന്നവരാണ് കുഞ്ഞുങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറയിൽ മാനവിക പുരോഗമന മൂല്ല്യങ്ങൾ വളർത്തിയെടുക്കുക പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. ചർച്ചകൾ നാടിൻ്റെ മുന്നേറ്റത്തിന് പുരോഗമനപരമായ മുന്നേറ്റത്തിന് സഹായകരമാകും എന്ന് പ്രതീക്ഷിക്കുന്നു. കുട്ടികളുമായി ഇടപെഴുക്കുമ്പോൾ സാധാരണനിലയിൽ അവരിൽ നിന്ന് പലതും പഠിക്കേണ്ടതുണ്ടാവും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘കുട്ടികളുടെ മനസ്സ് എത്ര മാത്രം സഹജീവി സ്നേഹം ഉള്ളതാണെന്ന് അടുത്തിടെ നമുക്ക് മനസ്സിലായതാണല്ലൊ. ദുരന്തഘട്ടങ്ങളിൽ ഉൾപ്പെടെ പലഘട്ടങ്ങളിലും സംഭാവന ചെയ്തതാണ് അവർ. എത്ര കുട്ടികളാണ് സമ്പാദ്യകുടുക്കയുമായി ദുരിതാശ്വാസനിധിയിലേക്ക് പണം തന്നത്.
സർക്കാർ ജീവനക്കാരോട് 5 ദിവസത്തെ വേതനം നൽകാൻ ആവശ്യപ്പെട്ടിരുന്നു. അത് പരസ്പര ധാരണയിലൂടെയാണ് തീരുമാനിച്ചത്. ഒരു സംഘടനയുടെ പ്രതിനിധികൾ കാണാൻ വന്നു. നൽകാൻ പറ്റില്ല എന്ന് പറഞ്ഞു. ശരിയായ രീതിയല്ല ഇത് എന്ന് അവരോട് പറഞ്ഞു. കുട്ടികൾ എവിടെ നിൽക്കുന്നു അവരെക്കാളും ഒരുപാട് ഉയരെ നിൽക്കുന്നു- മുഖ്യമന്ത്രി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here