അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 വിദ്യാർത്ഥികളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

അധ്യാപികയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്ത 22 കുട്ടികളെ ബോധരഹിതരായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണ ദില്ലിയിലെ മെഹ്‌റൗളിയിലെ സർക്കാർ സ്‌കൂളിലെ വിദ്യാർത്ഥികളെയാണ് സഫ്ദർജംഗ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർ നിരീക്ഷണത്തിലാണ്. മേയ് മൂന്നിനാണ് സംഭവം നടന്നത്.

ഡിയോഡറന്റാണെന്ന് തെറ്റിദ്ധരിച്ച് ഉപയോഗിച്ച കുരുമുളക് സ്‌പ്രേ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സംഭവം നടന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News