പയ്യോളിയില്‍ നിന്ന് കാണാതായ കുട്ടികളെ ആലുവയില്‍ കണ്ടെത്തി

പയ്യോളിയില്‍ നിന്ന് കാണാതായ കുട്ടികളെ ആലുവയില്‍ കണ്ടെത്തി. ആലുവയിലെ ലോഡ്ജില്‍ നിന്നാണ് ഇവരെ കണ്ടത്തിയത്. ആലുവ പോലീസിന് ലഭിച്ച വിവരത്തേ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കണ്ടത്തിയത്.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് പയ്യോളിയില്‍ നിന്നും 4 വിദ്യാര്‍ത്ഥികളെ കാണാതായത്. ചെരിച്ചില്‍ പള്ളി മദ്രസയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളായ ഫിനാന്‍, താഹ, സിനാന്‍, റാഫിഖ് എന്നിവരെയാണ് കണ്ടെത്തിയത്.

Also Read : വനിതാ നിര്‍മാതാവിനോട് അപമര്യാദയായി പെരുമാറി; ആന്റോ ജോസഫ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവരുള്‍പ്പെടെ 9 പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ കേസ്

സംഭവത്തിൽ പൊലീസ് കുട്ടികളുടെ മൊഴി രേഖപ്പെടുത്തുകയാണ്. കുട്ടികൾ എന്തിനാണ് ആലുവയിലെത്തിയതെന്നോ തുടർന്നും യാത്ര ചെയ്യാൻ പദ്ധതിയിട്ടിരുന്നോ എന്നത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here