നവി മുംബൈയിൽ 24 മണിക്കൂറിനുള്ളിൽ 6 കുട്ടികളെ കാണാതായി

മഹാരാഷ്ട്രയിലെ നവി മുംബൈയിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ നാല് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും രണ്ട് ആൺകുട്ടികളെയും കാണാതായി പോലീസ് വൃത്തങ്ങൾ അറിയിച്ചു. അവരിൽ ഒരാളെ പിന്നീട് കണ്ടെത്തിയാതായി സ്ഥിരീകരിച്ചുവെങ്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

ALSO READ: വാഹന കുടിശ്ശിക നൽകിയില്ല; 42കുട്ടികളുടെ അധ്യായനം മുടക്കി കോൺഗ്രസ്‌ ഭരിക്കുന്ന മേപ്പാടി പഞ്ചായത്ത്‌

പോലീസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, 12 നും 15 നും ഇടയിൽ പ്രായമുള്ള കുട്ടികളെ ഡിസംബർ 3 നും 4 നും ഇടയിലാണ് കാണാതായത്. തിങ്കളാഴ്ച കോപ്പർകർണയിൽ നിന്ന് കാണാതായ 12 വയസ്സുകാരനെ പിന്നീട് താനെ റെയിൽവേ സ്റ്റേഷനിൽ വച്ച് കണ്ടെത്തിയാതായി പോലീസ് പറയുന്നു. കാണാതായ മറ്റു കുട്ടികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. കലംബോലിയിൽ 13 വയസ്സുള്ള പെൺകുട്ടി ഞായറാഴ്ച സഹപാഠിയുടെ ജന്മദിനാഘോഷത്തിൽ പങ്കെടുത്തിരുന്നുവെന്നും പിന്നീട് വീട്ടിൽ തിരിച്ചെത്തിയില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.

ALSO READ: ലോകത്തിലെ ഏറ്റവും മികച്ച ഡയറക്ടർ നിങ്ങളാണ്, ആടുജീവിതം ട്രെയ്‌ലർ കണ്ട് അനുപം ഖേർ; മറുപടി നൽകി സംവിധായകൻ ബ്ലെസി

അതുപോലെ, പനവേലിൽ നിന്നുള്ള 14 വയസ്സുള്ള പെൺകുട്ടി ഞായറാഴ്ച സുഹൃത്തിന്റെ വീട്ടിൽ പോയ ശേഷം താമസസ്ഥലത്തേക്ക് മടങ്ങിയെത്തിയിട്ടില്ല. കമോത്തെയിൽ തിങ്കളാഴ്ച 12 വയസ്സുള്ള പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയ ശേഷം പിന്നീട് ഒരു വിവരവുമില്ലെന്ന് വീട്ടുകാർ പറയുന്നു. സമാനമായ രീതിയിലാണ് റബാലെയിലെ 13 വയസ്സുകാരിയെയും കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയെങ്കിലും പിന്നീട് തിരികെ വന്നിട്ടില്ല. കൂടാതെ, റബാലെയിൽ നിന്നുള്ള 13 വയസ്സുള്ള ആൺകുട്ടി തിങ്കളാഴ്ച പുലർച്ചെ ഒരു പൊതു ടോയ്‌ലറ്റിൽ പോയ ശേഷം പിന്നീട് വിവരമില്ല.

ബന്ധപ്പെട്ട പോലീസ് സ്റ്റേഷനുകളിൽ തട്ടിക്കൊണ്ടുപോകൽ കേസുകൾ അധികൃതർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, കാണാതായ കുട്ടികളെ കണ്ടെത്തി തിരികെ കൊണ്ടുവരുന്നതിനുള്ള വിപുലമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News