ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടംനേടുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ ഓട്ടോഗ്രാഫ് കിട്ടിയതിന്റെ സന്തോഷം പങ്കുവയ്ക്കുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ‘ഒരു പഞ്ചായത്തില്‍ ഒരു കളിക്കളം’ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷമായിരുന്നു മുഖ്യമന്ത്രി കുട്ടിക്കൂട്ടങ്ങളോടൊപ്പം ഓട്ടോഗ്രാഫ് നല്‍കിയും മറ്റും സമയം പങ്കിട്ടത്.
പരിപാടി ഉദ്ഘാടനം ചെയ്ത ശേഷം മടങ്ങുന്നതിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കുട്ടികള്‍ ഓട്ടോഗ്രാഫില്‍ ഒപ്പിടണമെന്ന ആവശ്യവുമായി മുന്നോട്ട് വരികയായിരുന്നു. ഓട്ടോഗ്രാഫില്‍ ഒപ്പിടണം, ഒപ്പം നിന്ന് ഫോട്ടോ എടുക്കണം ഇതൊക്കെയായിരുന്നു കുട്ടികളുടെ ആവശ്യം.
എന്നാല്‍ മുഖ്യമന്ത്രി കുട്ടികളെ നിരാശരാക്കിയില്ല എന്ന് മാത്രമല്ല, കുറേസമയം കുട്ടികള്‍ക്കൊപ്പം സമയം ചെലവിടുകയും ചെയ്തു. പാളയം സെന്റ് ജോസഫ് സ്‌കൂളിലെ ആറാം ക്ലാസുകാരന്‍ കാര്‍ത്തികിനും കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രല്‍ സ്‌കൂളിലെ അഭിരാമിനും മുഖ്യമന്ത്രി ഓട്ടോഗ്രാഫ് ഒപ്പിട്ടു നല്‍കി.
ആര്യ സെന്‍ട്രല്‍ സ്‌കൂളിലെ അഞ്ചാം ക്ലാസുകാരന്‍ കരുണിന് ഒപ്പം നിന്ന് ഒരു ഫോട്ടോയും എടുത്ത ശേഷം മുഖ്യമന്ത്രി മടങ്ങി. മുഖ്യമന്ത്രിയെ നേരില്‍ കണ്ടതിന്റെയും ആശംസകള്‍ കിട്ടിയതിന്റെയും സന്തോഷത്തിലാണ് കുട്ടികള്‍
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here