സാധുതയില്ലാത്ത വിവാഹം വഴി ജനിച്ച കുട്ടികള്‍ക്കും ഹിന്ദു കൂട്ടുകുടുംബത്തില്‍ സ്വത്തിന് അവകാശമുണ്ടെന്ന് സുപ്രീംകോടതി. രക്ഷകര്‍ത്താക്കള്‍ക്ക് ലഭിക്കേണ്ട സ്വത്തില്‍ കുട്ടികള്‍ക്കും അവകാശമുണ്ടെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് ഉത്തരവ്.
also read; വാറ്റ് ചാരായവുമായി തിരുവല്ല സ്വദേശി പിടിയിൽ
2011 ലെ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിയാണ് ഡിവിഷന്‍ ബെഞ്ചിന്റെ തീരുമാനം. ഈ അവകാശമുന്നയിച്ചുകൊണ്ട് കീഴ്ക്കോടതികള്‍ക്ക് അവരുടെ മുന്‍പാകെയുള്ള കേസുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാമെന്നും കോടതി പറഞ്ഞു.. ഇത്തരം കുട്ടികള്‍ക്ക് പിതൃസ്വത്തിലുള്ള അവകാശമായി ബന്ധപ്പെട്ട് നിരവധി ഹര്‍ജികള്‍ രാജ്യത്തെ വിവിധ കോടതികളിലുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here