ഹരിയാനയില്‍ സ്ത്രീകളെ കുട്ടികള്‍ കല്ലെറിഞ്ഞ സംഭവം; മൂന്നു പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

ഹരിയാനയിലെ നൂഹില്‍ സ്ത്രീകളെ കുട്ടികള്‍ കല്ലെറിഞ്ഞ സംഭവത്തില്‍ സ്ഥിതി നിയന്ത്രണവിധേയമെന്ന് പൊലീസ്. കല്ലേറുകൊണ്ട സ്ത്രീകളുടെ പരാതിയില്‍ മൂന്നു കുട്ടികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇവരെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കുമെന്നും എസ് പി നരേന്ദര്‍ സിംഗ് അറിയിച്ചു.

Also Read: നവകേരള സദസിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കും; ഇപി ജയരാജൻ

കല്ലെറിഞ്ഞവര്‍ കുട്ടികള്‍ ആയതുകൊണ്ട് തന്നെ സംഭവത്തിന്റെ ഗൗരവം പ്രതികള്‍ മനസിലാക്കിയിട്ടില്ലെന്നും എന്നാല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ ചര്‍ച്ചക്കായി ഇരുവിഭാഗങ്ങളെയും ക്ഷണിച്ചിട്ടുണ്ടെന്നും എസ്. പി നരേന്ദര്‍ സിംഗ് വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News