സത്യം മിനിസ്ട്രീസിലെ കുട്ടികളെ കാണാനില്ലെ; ഗുരുതര കണ്ടെത്തല്‍

അനുമതിയില്ലാതെ മണിപ്പൂരില്‍ നിന്ന് കുട്ടികളെ എത്തിച്ച സത്യം മിനിസ്ട്രീസിനെതിരെ ഗുരുതര കണ്ടെത്തല്‍. കഴിഞ്ഞദിവസം പരിശോധനയ്ക്ക് എത്തിയപ്പോള്‍ കണ്ട കുട്ടികളെ കാണാനില്ലെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞദിവസം 53 ഓളം കുട്ടികള്‍ പരിശോധനയ്ക്ക് എത്തിയപ്പോള്‍ സത്യം മിനിസ്ട്രീസില്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ 19 പെണ്‍കുട്ടികളും ഒന്‍പത് ആണ്‍കുട്ടികളും മാത്രമേയുള്ളൂവെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു.

ALSO READ:പന്നിയങ്കര ടോള്‍ പ്ലാസ; തിരുവനന്തപുരത്ത് നടന്ന ചര്‍ച്ച പരാജയം

അനുമതിയില്ലാതെ കുട്ടികളെ എത്തിച്ചതിന് സത്യം മിനിസ്ട്രീസിനെതിരെ നടപടിയെടുക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. സമീപത്തുള്ള സ്ഥാപനങ്ങളിലേക്ക് കുട്ടികളെ മാറ്റാനായിരുന്നു നീക്കം. എന്നാല്‍ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടികളെ കാണാനില്ലെന്ന് കണ്ടെത്തിയത്.

ALSO READ:മൂവാറ്റുപുഴ എം സി റോഡിൽ കാർ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം

ആണ്‍കുട്ടികളെ കൊല്ലത്തേക്കും, പെണ്‍കുട്ടികളെ തൊട്ടടുത്ത നിക്കോണ്‍സണ്‍ എന്ന സ്ഥാപനത്തിലേക്കുമാണ് മാറ്റാന്‍ തീരുമാനിച്ചത്. സാമൂഹ്യനീതി വകുപ്പിന്റെ അനുമതിയില്ലാതെയാണ് കുട്ടികളെ കൊണ്ടുവന്നതെന്ന് സി.ഡബ്ല്യു.സി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News