സണ്‍റൂഫിന് മുകളില്‍ കുട്ടികളെ ഇരുത്തി കാറോടിച്ച സംഭവം, ഉടമയുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു

കാറിന് മുകളില്‍ കുട്ടികളെ കയറ്റി ഇരുത്തി അപകടകരമായ ഡ്രൈവ് ചെയ്ത സംഭവത്തിൽ വാഹന ഉടമയുടെ ലൈസൻസ് സസ്പെൻ്റ് ചെയ്തു. പന്നിക്കോട് സ്വദേശി മുജീബിൻ്റെ ലൈസൻസാണ് സസ്പെൻറ് ചെയ്തത്.

കൊടുവള്ളി സ്വദേശിയുടെ കാറിന് മുകളിൽ  മൂന്ന് കുട്ടികളെ ഇരുത്തി അമിത വേഗതയില്‍ ഓടിച്ച ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. പിന്നിലുണ്ടായിരുന്ന കാര്‍ യാത്രക്കാരാണ് ദൃശ്യം പകര്‍ത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ വാഹന ഉടമയ്ക്ക് കാറണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം നടത്തിവരുകയാണ്.

ബുധനാഴ്ച രാത്രിയാണ് കുന്ദമംഗലം ടൗണിലൂടെ അമിത വേഗതയിൽ ഇത്തരത്തില്‍ കാറോടിച്ചത്. പുറകിലെ വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യം  പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News