സണ്‍ റൂഫിന് മുകളില്‍ കുട്ടികളെ ഇരുത്തി കാറോടിച്ച സംഭവം, നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

കാറിന്റെ സണ്‍ റൂഫിന് മുകളില്‍ 3 കുട്ടികളെ ഇരുത്തി അപകടകരമായ രീതിയില്‍ കാറോടിച്ച സംഭവത്തില്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കെഎല്‍ 57 എക്‌സ് 7012 നമ്പര്‍ കാറിന്റെ ഉടമയായ കൊടുവള്ളി സ്വദേശിയെ കൊടുവള്ളി സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ വിളിച്ചു വരുത്തി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.

നോട്ടീസിന് മറുപടി ലഭിച്ച ശേഷം ലൈസന്‍സ് സസ്‌പെന്റ് ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കൊടുവള്ളി എംവിഐ അജില്‍ കുമാര്‍ അറിയിച്ചു. ബുധനാഴ്ച രാത്രിയാണ് കുന്ദമംഗലം ടൗണിലൂടെ അമിത വേഗതയിൽ ഇത്തരത്തില്‍ കാറോടിച്ചത്. പുറകിലെ വാഹനത്തിലുള്ളവർ പകർത്തിയ ദൃശ്യം  പ്രചരിച്ചതിന് പിന്നാലെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി ഉണ്ടായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News