ആമസോൺ കാട്ടിനുള്ളിൽ അഞ്ച് ആഴ്ചകൾക്ക് ശേഷം പുറത്തെത്തിയ കൊളംബിയയിലെ കുരുന്നുകൾ ആരോഗ്യം വീണ്ടെടുത്തു. ഇവരുടെ വാർത്ത ലോകം മുഴുവൻ നെഞ്ചിടിപ്പോടെയാണ് കേട്ടിരുന്നത്. ഒടുവിൽ, ചികിത്സക്ക് ശേഷം കുരുന്നുകൾ എല്ലാവരും ആശുപത്രി വിട്ടുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വിമാനം തകർന്നുവീണ് മാതാവിനെ നഷ്ടപ്പെട്ട ലെസ്ലി(13), സൊലേനി(ഒൻപത്), ടിയെൻ നോരിയൽ(അഞ്ച്), ക്രിസ്റ്റീൻ(ഒന്ന്) എന്നീ കുട്ടികളാണ് 34 ദിവസത്തെ ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടത്.
Also Read: ബഹിരാകാശത്തിലെ മലയാളി തിളക്കം; സ്വന്തം പേരിൽ ഛിന്നഗ്രഹമുള്ള ചെർപ്പുളശ്ശേരിക്കാരൻ
ഇക്കഴിഞ്ഞ മേയ് ഒന്നിനാണ് ഇവർ സഞ്ചരിച്ച വിമാനം കാടിനുള്ളിൽ തകർന്നുവീണത്. പൈലറ്റും മാതാവും തൽക്ഷണം മരിച്ചതോടെ, ഇളയ കുട്ടികളെ താങ്ങിനിർത്തി കാട്ടിലെ അപകടങ്ങളിൽ നിന്ന് രക്ഷിച്ചത് 13കാരിയായ ലെസ്ലിയാണ്. ജൂൺ ഒൻപതിനാണിവരെ കണ്ടെത്തുന്നത്. തുടർന്ന് കുട്ടികളെ കൊളംബിയയിലെ ബൊഗോട്ടയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗോത്രവിഭാഗത്തിൻറെ അറിവുകളെല്ലാം പ്രയോജനപ്പെടുത്തിയ ലെസ്ലി, ലോകശ്രദ്ധ ആകർഷിച്ച രക്ഷാദൗത്യത്തിലൂടെ സേനാംഗങ്ങൾ അടുത്തെത്തുന്നത് വരെ സഹോദരങ്ങളെ സംരക്ഷിച്ചു.
കണ്ടെത്തുമ്പോൾ കുട്ടികളുടെ ആരോഗ്യാവസ്ഥ മോശമായിരുന്നുവെന്നും ഇപ്പോൾ അവരുടെ ആരോഗ്യനില മെച്ചപ്പെട്ടെന്നും അധികൃതർ അറിയിച്ചു. കുട്ടികളുടെ പിതാവും മാതാവിൻറെ കുടുംബവുമായി തർക്കം നിലനിൽക്കുന്നതിനാൽ, ഇവരെ തൽക്കാലത്തേക്ക് സംരക്ഷിതഭവനത്തിലേക്ക് മാറ്റിയതായി സർക്കാർ അറിയിച്ചു.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here