പാലക്കാട് തൃത്താല കപ്പൂരില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളെ മാതാവും കാമുകനും ചേർന്ന് മര്‍ദിച്ചായി പരാതി. കട്ടിലില്‍ കെട്ടിയിട്ട് ക്രൂരമായി മർദിച്ചു എന്ന കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാതാവിനേയും കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. കട്ടിലിൽ കെട്ടിയിട്ട് അടിച്ചതിന് പുറമെ മൊബൈൽ ചാർജർ ഉപയോഗിച്ചും ഉപദ്രവിച്ചതായി കുട്ടികൾ മൊഴിനൽകി. സ്‌കൂളില്‍ പോകാതെ വീട്ട് ജോലിക്ക് പോകാന്‍ വിസ്സമ്മതിച്ചതിനാലാണ് മാതാവും കാമുകനും മര്‍ദിച്ചതെന്നാണ് കുട്ടികളുടെ മൊഴി.
Also Read: മദ്യലഹരി; ഒഡീഷയിൽ ശവസംസ്കാരത്തിനിടെ പാതി വെന്ത ശരീരം ഭക്ഷിച്ച് മദ്യപാനികൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here