പുറത്ത് വെടിയൊച്ച,നിര നിരയായി കിടത്തിയ കുരുന്നുകളുടെ മൃതദേഹങ്ങള്‍, ഭക്ഷണവും മരുന്നുമില്ല; കണ്ണീര്‍ക്കാഴ്ചയായി ഓര്‍ഫനേജ്

ഇരു സേനാ വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്ന സുഡാനില്‍ നിന്ന് ശിശു മരണത്തിന്റെ ഞെട്ടിക്കുന്ന വിവരം പുറത്ത്. ഭക്ഷണവും മരുന്നും ലഭിക്കാതെ ഒരു ഓര്‍ഫനേജില്‍ മാത്രം 60 കുട്ടികള്‍ മരിച്ചെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. സുഡാന്‍ തലസ്ഥാന നഗരമായ ഖാര്‍തൂമിലെ അല്‍ മയ്ഖാമ ഓര്‍ഫനേജിലാണ് ദുരന്തം സംഭവിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 26 കുട്ടികള്‍ മരിച്ചതായി വാര്‍ത്താ ഏജന്‍സിയായ എപി റിപ്പോര്‍ട്ട് ചെയ്തു. നിരത്തി കിടത്തിയിരിക്കുന്ന കുട്ടികളുടെ മൃതദേഹങ്ങളുടെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

അരിക്കൊമ്പൻ പൂശാനം പെട്ടിക്കടുത്ത്, അരിക്കൊമ്പൻ ഫാൻസും മൃ​ഗസ്നേഹികളും തലസ്ഥാനത്ത് ഒന്നിക്കുന്നു

ഓര്‍ഫനേജിന് പുറത്ത് സൈനിക വാഹനങ്ങള്‍ ചീറിപ്പായുന്നതിന്റെ മറ്റൊരൂ വീഡിയോ പുറത്തുവന്നു. വെടിയൊച്ചയും പുകപടലവും നിറഞ്ഞതിനാല്‍ ഓര്‍ഫനേജിന് ഉള്ളിലെ ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന മുറിയിലേക്ക് എല്ലാ കുട്ടികളെയും മാറ്റിയിരിക്കുകയാണ് എന്ന് അധികൃതര്‍ പറഞ്ഞു. സംഘര്‍ഷം ആരംഭിച്ചതിന് ശേഷം 860പേര്‍ സുഡാനില്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. ഇതില്‍ 190 പേര്‍ കുട്ടികളാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News