തൃശൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി

തൃശൂര്‍ എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്‍ററി സ്‌കൂളില്‍ നിന്ന് കാണാതായ രണ്ടു വിദ്യാര്‍ത്ഥികളെയും കണ്ടെത്തി. കുട്ടികളിലൊരാളെ കണ്ടയാള്‍  വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനില്‍ വിവരം നല്‍കുകയായിരുന്നു. കുട്ടികള്‍ ഇറങ്ങിപോയത് എന്തിനാണെന്ന് വ്യക്തമായിട്ടില്ല.

ക‍ഴിഞ്ഞ ദിവസം നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം കുട്ടികളെ ഇറക്കിയതായി ബസ് കണ്ടക്ടര്‍ മൊഴി നല്‍കിയിരുന്നു. വിദ്യാര്‍ഥികളുടെ കുടുംബവും തെരച്ചില്‍ നടത്തുന്നതിനിടെയാണ് കുട്ടികളെ കണ്ടെത്തിയെന്ന വിവരം ലഭിച്ചത്.

ALSO READ: ചെകുത്താനെ വീട്ടിൽ കേറി തോക്ക് ചൂണ്ടി ഭീക്ഷണിപ്പെടുത്തി; നടൻ ബാലക്കെതിരെ കേസ്, കൂടെ ആറാട്ടണ്ണനും ഗുണ്ടകളും

എരുമപ്പെട്ടി ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥികളായ വരവൂര്‍ നീര്‍ക്കോലിമുക്ക് വെട്ടുക്കാട് കോളനിയില്‍ സുരേഷിന്റെ മകന്‍ അര്‍ജുന്‍ (14), പന്നിത്തടം നീണ്ടൂര്‍ പൂതോട് ദിനേശന്റെ മകന്‍ ദില്‍ജിത്ത് (14) എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചമുതല്‍ കാണാതായത്.

വ്യാഴാഴ്ച വൈകിട്ടോടെയാണ് കുട്ടികളെ കാണാതായ വിവരം മാതാപിതാക്കള്‍ പൊലീസില്‍ അറിയിക്കുന്നത്. പൊലീസും നാട്ടുകാരും ബന്ധുക്കളും വ്യാപകമായ തെരച്ചിലാണ് കുട്ടികള്‍ക്ക് വേണ്ടി നടത്തിയത്. അതിനിടെ ഇന്നലെ രാവിലെ കുട്ടികള്‍ വൈറ്റില ഹബ്ബില്‍ നിന്ന് ബസില്‍ കയറിയതും നിര്‍ണായക വിവരമായി.

ALSO READ: എക്സൈസ്‌ ക്രൈംബ്രാഞ്ച്‌ സംഘത്തെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News