ദില്ലിയിലെ വെള്ളക്കെട്ടില്‍ നീന്താന്‍ ഇറങ്ങിയ മൂന്നു കുട്ടികള്‍ മുങ്ങിമരിച്ചു. പിയൂഷ് (13), നിഖില്‍ (10), ആശിഷ് (13) എന്നിവരാണ് മരിച്ചത്. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ മുകുന്ദ്പുരില്‍ ഇന്ന് വൈകിട്ട് ആയിരുന്നു സംഭവം. സംഭവം നടന്നയുടന്‍ കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
Also Read: യമുനയുടെ ജലനിരപ്പ് ഉയരുന്നു; മെട്രോ പാലത്തിന്‍റെ നിർമാണം നിർത്തിവെച്ചു
അതേസമയം തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ദില്ലി നഗരം വെള്ളത്തിലാണ്. കഴിഞ്ഞ 45 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മഴയാണ് പെയ്തിരിക്കുന്നത്. ഡല്‍ഹിയുടെ പലഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ജലനിരപ്പ് താഴ്‌ന്നെങ്കിലും ആശങ്ക പൂര്‍ണമായും മാറിയിട്ടില്ല .
1978ല്‍ യമുനയിലെ ജലനിരപ്പ് ഉയരുന്നതിനു ശേഷം ഇത്രയും വലിയ ഒരു വെള്ളപ്പൊക്കം ഉണ്ടാകുന്നത് ഇപ്പോഴാണ്.
നഗരത്തില്‍ ചെങ്കോട്ട, രാജ്ഘട്ട്, കശ്മീരി ഗേറ്റ്, സിവില്‍ ലെയ്ന്‍സ് തുടങ്ങിയ പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാണ്. അതേസമയം , രാജ്ഘട്ടിനു മുന്നില്‍ വെള്ളക്കെട്ടില്‍ പാമ്പുകളെ കണ്ടതും ജനങ്ങളെ ആശങ്കയിലാക്കി. ഡല്‍ഹിയില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും ഉള്‍പ്പടെ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ യമുനയ്ക്ക് കുറുകെയുള്ള മെട്രോ പാലത്തിന്റെ നിര്‍മാണവും നിര്‍ത്തിവച്ചിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here