കളിച്ചുകൊണ്ടിരുന്ന കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു; നാല് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേർക്ക് പരുക്ക്

തടാകക്കരയിൽ കളിച്ചുകൊണ്ടിരുന്ന പ്രീ-സ്‌കൂൾ കുട്ടികളെ കത്തിക്കൊണ്ട് ആക്രമിച്ചു. ഫ്രഞ്ച് ആൽപ്സിലാണ് സംഭവം. സംഭവത്തിൽ നാല് പിഞ്ചുകുഞ്ഞുങ്ങളടക്കം ആറുപേർക്ക് പരുക്കേറ്റു. സിറയിൻ അഭയാർഥിയായ അബ്ദൽമാഷി (31) ആണ് ആക്രമണം നടത്തിയത്. ഇയാളെ പൊലീസ് പിടികൂടി.

also read; പ്രേതബാധയുണ്ടാകും; മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാതെ മാതാപിതാക്കൾ

പരുക്കേറ്റ മൂന്നുവയസുള്ള രണ്ടുകുട്ടികളുടെയും മുതിർന്ന ഒരാളുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. കുട്ടികളെ രക്ഷിക്കുന്നതിനിടെയിലാണ് മുതിർന്നവർക്കും പരുക്കേറ്റത്. വ്യാഴാഴ്ച രാവിലെ 9.45 ഓടെയാണ് ആക്രമണം. കുട്ടികളെ ഇയാൾ പല തവണ കുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പരുക്കേറ്റ എല്ലാവരും അഞ്ചുവയസിൽ താഴെയുള്ളവരാണ്.

also read; ബൈക്കിന്റെ ഹാന്‍ഡില്‍ ലോറിയിൽ തട്ടി തെറിച്ചു വീണു; യുവാവിന് ദാരുണാന്ത്യം

ആക്രമണം ഞെട്ടിക്കുന്നതായിരുന്നെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News