‘വിശ്വാസം വാനോളം..!’ ; നവകേരള സദസില്‍ സ്‌ത്രീകളുടേയും കുട്ടികളുടേയും വന്‍ പങ്കാളിത്തം

പ്‌തഭാഷാസംഗമ ഭൂമിയില്‍ പുതുചരിത്രമെ‍ഴുതി, ആവേശകരമായ രണ്ടാം ദിനത്തിലാണ് നവകേരള സദസ്. ഉദ്‌ഘാടന സമ്മേളനത്തിലടക്കം വലിയ ജനപങ്കാളിത്തമാണുള്ളത്. സ്‌ത്രീകളുടേയും കുട്ടികളുടേയും വന്‍തോതിലുള്ള പങ്കാളിത്തം ശ്രദ്ധേയമാണ്. പരാതികള്‍ ഉന്നയിക്കാന്‍ ശുഭാപ്‌തി വിശ്വാസത്തോടെയാണ് ഇവര്‍ എത്തുന്നത്. കുട്ടികളടക്കം റസീപ്‌റ്റ് കൈപ്പറ്റിയാണ് നവകേരള സദസില്‍ ആവേശപൂര്‍വം പങ്കെടുക്കുന്നത്.

ALSO READ | നവകേരള സദസ് ഗുണപ്രദം, മന്ത്രിസഭ നേരിട്ട് ജനങ്ങളിലേക്ക് എത്തിയതിന് ആശംസകൾ; ലീഗ് നേതാവ് എൻ എ അബൂബക്കർ ഹാജി

ഇന്ന് രാവിലെ ഒന്‍പതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍, പുലിക്കുന്ന് പി.ഡബ്യു.ഡി കോംപ്ലസില്‍ പ്രഭാതയോഗം നടന്നു. നവകേരള സദസ് ഗുണപ്രദമെന്ന് പ്രഖ്യാപിച്ച് ലീഗ് നേതാവ് എൻ.എ അബൂബക്കർ ഹാജി പ്രഭാതയോഗത്തില്‍ പങ്കെടുത്തത് ശ്രദ്ധേയമായി. മന്ത്രിസഭ നേരിട്ട് ജനങ്ങളിലേക്ക് എത്തിയതിന് അദ്ദേഹം ആശംസകൾ നേര്‍ന്നു. രാവിലെ 11.30ന് നായന്മാര്‍മൂല ചെങ്കള പഞ്ചായത്ത് ഗ്രൗണ്ടിലാണ് നവകേരള സദസ് നടന്നത്. വൈകിട്ട് 3.30ന് ചട്ടഞ്ചാല്‍ സ്‌കൂള്‍ ഗ്രൗണ്ട്, 4.30ന് കാഞ്ഞങ്ങാട് ദുര്‍ഗ സ്‌കൂള്‍ ഗ്രൗണ്ട്, 6.30ന് കാലിക്കടവ് മൈതാനി എന്നിവിടങ്ങളിലാണ് ഇന്ന് നവകേരള സദസ് നടക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News