12 മുതല്‍ 13 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ നല്‍കും

12 മുതല്‍ 13 വയസ്സു വരെയുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഹ്യൂമന്‍ പാപ്പിലോമ വൈറസ് വാക്‌സിന്‍ നല്‍കുമെന്ന് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം. വാക്സിന്‍ അവതരിപ്പിക്കുന്നതിനും അതുമായി ബന്ധപ്പെട്ട കാന്‍സര്‍ രോഗങ്ങള്‍ തടയുന്നതിനുമുള്ള പരിശീലന ശില്‍പശാല ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് പൊതുജനാരോഗ്യ അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. എലാല്‍ അലവി ഇക്കാര്യം അറിയിച്ചത്. പാപ്പിലോമ വൈറസാണ് സെര്‍വിക്കല്‍ കാന്‍സറിന് കാരണമാകുന്നത്.

ALSO READ:പുതിയ വാട്സ്ആപ്പ് ചാനല്‍ ആരംഭിച്ച് മോഹന്‍ലാല്‍

‘ഹ്യൂമന്‍ പാപ്പിലോമ വൈറസ് മൂലമുണ്ടാകുന്ന കാന്‍സര്‍ തടയല്‍’ എന്ന പ്രമേയത്തില്‍ ശില്‍പശാല നടന്നു. ഇതിൽ രോഗപ്രതിരോധത്തിനാവശ്യമായ വാക്‌സിനുകളുടെ ഉപയോഗം സംബന്ധിച്ച് ഇക്കാര്യത്തിൽ ചര്‍ച്ച നടന്നു. ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയില്‍ വാക്‌സിനുകള്‍ അവതരിപ്പിച്ചു കൊണ്ട് പകര്‍ച്ചവ്യാധികള്‍ക്കെതിരെ പോരാടുന്നതിലും പാന്‍ഡമിക്കുകള്‍ നിയന്ത്രിക്കുന്നതിലും ബഹ്‌റൈന്‍ കൈവരിച്ച മുന്നേറ്റങ്ങള്‍ ഡോ. എലാല്‍ അലവി വ്യക്തമാക്കി.

ALSO READ:നിപ പ്രതിരോധം: സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News