ഇനി കഴിവിന്റെ ‘വർണ്ണോത്സവം’; ശിശുദിന കലോത്സവം 28 മുതൽ

YOUTH FESTIVAL

ശിശുദിന ഉത്സവത്തുടക്കമായി സംസ്ഥാനത്താകെ ‘വർണ്ണോത്സവം -2024″ ജില്ലാ ശിശുക്ഷേമ സമിതിയുടെ നേത്യത്വത്തിൽ കുട്ടികളുടെ കലാ സാംസ്‌കാരിക മേളകൾ സംഘടിപ്പിക്കുന്നു. 2024 വർഷത്തെ ശിശുദിനത്തോടനുബന്ധിച്ച് സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരം ജില്ലയിലെ നഴ്‌സറി മുതൽ ഹയർ സെക്കന്ററിതലം വരെയുള്ള കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ശിശുദിന കലോത്സവം വർണ്ണോത്സവം- 2024 ഒക്ടോബർ 28 -ന് ആരംഭിക്കും.സംസ്ഥാനതല പ്രസംഗമത്സരത്തോടെയാണ് കലാമേളയ്ക്ക് തുടക്കമാവുന്നത്.മൂവ്വായിരത്തോളം കുട്ടികൾ പങ്കാളികളാവും. നവംബർ 1 വെള്ളി യാഴ്ച രാവിലെ 10 മണിക്ക് ശിശുക്ഷേമ സമിതി ഹാളിൽ കൂട്ടചിത്രരചനാ മത്സരവും നവംബർ 9-ന് നഴസറി കലോത്സവത്തോടെ അവസാനിക്കും, സമ്മാനദാനം നവംബർ 10-ന് നിർവ്വഹിക്കും.

നവംബർ 14-നു തിരുവനന്തപുരത്തു നടക്കുന്ന വമ്പിച്ച ശിശുദിന റാലിയും പൊതുസമ്മേളനവും നിയന്ത്രിക്കുന്ന കുട്ടികളുടെ നേതാക്കളെ ഈ കലോത്സവത്തിൽ ജില്ലാതലത്തിൽ നടക്കുന്ന മത്സരങ്ങളിൽ വിജയികളായെ ത്തുന്ന കുട്ടികളുടെ സംസ്ഥാനതല മലയാളം പ്രസംഗമത്സരത്തിൽ നിന്നായിരിക്കും തെരഞ്ഞെടുക്കുക.പ്രത്യേക നഴ്‌സറി കലോത്സവം നവംബർ 9 ശനിയാഴ്ച്‌ച സമിതിഹാളിൽ വച്ച് നടക്കും.തൈക്കാട് ശിശുക്ഷേമ സമിതി ഹാൾ, സംഗീത കോളേജ്, തൈക്കാട്, മോഡൽ എൽ.പി സ്‌കൂൾ,ബി.എഡ് ട്രെയിനിംഗ് സെൻ്റർ, കെ.എസ്.ടി.എ, ഹാൾ എന്നിവിടങ്ങളിൽ നാട്ടു പൂക്കളുടെ പേരിൽ തയ്യാറാക്കുന്ന വേദികളിൽ വച്ചാണ് കുട്ടികൗമാര കലാമേള അരങ്ങേറുന്നത്.ചെമ്പരത്തി, കാക്കപ്പൂവ്, തുമ്പപ്പൂവ്,ആമ്പൽപ്പൂവ്, നന്ത്യാർവട്ടം,ചെമ്പകം,കൈതപ്പൂവ്,കനകാംബരം എന്നിങ്ങനെയാണ് വേദികൾക്ക് പേരു നൽകിയിട്ടുള്ളത്.

ALSO READ; റേഷൻ കാർഡ് മസ്റ്ററിങ് ഇനിയും പൂർത്തിയാക്കിയില്ലേ..! സമയം നീട്ടിയിട്ടുണ്ട്

ഒക്ടോബർ 28 തിങ്കൾ സംസ്ഥാനതല മലയാള പ്രസംഗ മത്സരം നടക്കും. ഒക്ടോബർ 29-ന് യോഗ്യത നേടുന്ന കുട്ടികളുടെ നേതാക്കളെ തെരഞ്ഞെടുക്കുന്ന സ്ക്രീനിംഗ് ഉണ്ടാകും. നവംബർ 1 വെള്ളിയാഴ്‌ച – വിവിധ ചിത്രരചനാ മത്സരം, ക്വിസ് മത്സരം വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ നയിക്കും.നവംബർ 2 ശനിയാഴ്‌ച – നാടോടി നൃത്തം, ദേശഭക്തിഗാനം, കവിത ചൊല്ലൽ (മലയാളം), കവിതചൊല്ലൽ (ഇംഗ്ലീഷ്), മിമിക്രി, വയലിൻ. നവംബർ 3 ഞായറാഴ്‌ച ഭരതനാട്യം,കേരളനടനം,ലളിതഗാനം, ശാസ്ത്രീയസംഗീതം,പ്രച്ഛന്നവേഷം, നിശ്ചലദൃശ്യം, കീബോർഡ്, മോണോ ആക്ട്.നവംബർ 4 തിങ്കളാഴ്‌ച – സംഘന്യത്തം, മോഹിനിയാട്ടം, ഓല കളിപ്പാട്ടം നിർമ്മാണം, ചലച്ചിത്ര ഗാനാലാപനം, നാടൻപാട്ട് ആലാപനം, സംഘഗാനം എന്നീ മത്സരങ്ങൾ നടക്കും.

നവംബർ 6 ബുധനാഴ്‌ച വാർത്ത തയ്യാറാക്കൽ (മലയാളം), മലയാളം കണ്ടെഴുത്ത്, മലയാളം കേട്ടെഴുത്ത്, മലയാളം വായന, നവംബർ 9 ശനിയാഴ്‌ച – നഴ്‌സറി കലോത്സവങ്ങൾ (കഥപറയൽ, അഭിനയഗാനം (ഗ്രൂപ്പ്, സോളോ), മോണോ ആക്‌ട്,നാടോടിനൃത്തം).ശാസ്ത്രീയ സംഗീതം, നാടോടിനൃത്തം, ലളിതസംഗീതം, ഭരതനാട്യം, കേരളനടനം, മോഹിനിയാട്ടം, മോണോ ആക്‌ട് എന്നീ ഇനങ്ങളിൽ ഹൈസ്‌കൂൾ, ഹയർ സെക്കൻ്ററി വിഭാഗത്തിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേക മത്സരം ഉണ്ടായിരിക്കുന്നതാണ്.ഒരു സ്‌കൂളിൽ നിന്ന് ഒരു വ്യക്തിഗത ഇനത്തിൽ മൂന്നു പേർക്കും ഗ്രൂപ്പിനത്തിൽ രണ്ട് ഗ്രൂപ്പിനും പങ്കെടുക്കാം. ഒരു കുട്ടിക്ക് നാല് വ്യക്തിഗത ഇനങ്ങളിൽ പങ്കെടുക്കാം.ഏറ്റവും കൂടുതൽ പോയിൻ്റ് നേടുന്നവരിൽ ആൺ/പെൺ കുട്ടികളിൽ നിന്നും വെവ്വേറെ ബാലപ്രതിഭകളേയും തെരഞ്ഞെടുക്കും.ഏറ്റവും കൂടൂതൽ പോയിൻ്റുകൾ നേടുന്ന സ്‌കൂളിന് തലം തിരിച്ച് റോ ളിംഗ് ട്രോഫിയും നൽകും.മീഡിയ കവറേജ് അടിസ്ഥാനത്തിൽ വിഷ്വൽ,പ്രിൻ്റ് മീഡിയ അവാർഡ് നൽകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News