സംസ്ഥാനതല ശിശുദിനാഘോഷം നയിക്കാന്‍ ചുണക്കുട്ടികള്‍; കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തു

2024ലെ ശിശുക്ഷേമ സമിതി ഒരുക്കുന്ന ശിശുദിന റാലിയും പൊതു സമ്മേളനവും മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിമാരായ വീണ ജോര്‍ജ്ജ്, വി. ശിവന്‍കുട്ടി, മേയര്‍ ആര്യാ രാജേന്ദ്രന്‍ എം.എല്‍.എമാരായ വി.ജോയി, വി. കെ. പ്രശാന്ത് വകുപ്പ് മേധാവികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ചരിത്രത്തില്‍ ആദ്യമായി പെണ്‍കുട്ടികള്‍ നയിക്കും.

ALSO READ:  വ്യാജ റിക്രൂട്ട്‌മെന്റ് പരസ്യങ്ങള്‍ക്കെതിരേ ജാഗ്രത പുലര്‍ത്തണം: നോര്‍ക്ക

പ്രധാനമന്ത്രിയായി കൊല്ലം, കുളത്തൂപ്പുഴ ഗുഡ് ഷെഫേര്‍ഡ് സ്‌കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി ബഹിയ ഫാത്തിമ പ്രസിഡന്റായി തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനി അമാന ഫാത്തിമ എ.എസ് നേയും തിരഞ്ഞെടുത്തു. തിരുവനന്തപുരം ജില്ലയിലെ തന്നെ കാര്‍മല്‍ ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിളെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി നിധി പിഎ ആണ് സ്പീക്കര്‍.

തൃശ്ശൂര്‍ ജില്ലയിലെ എസ്എച്ച്‌സിഎല്‍പിഎസ്‌ലെ ആന്‍ എലിസബത്ത് പൊതു സമ്മേളനത്തില്‍ സ്വാഗത പ്രസംഗവും വയനാട് ദ്വാരക എയുപി സ്‌കൂളിലെ ആല്‍ഫിയ മനു നന്ദി പ്രസംഗവും നടത്തും. ശിശുദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വര്‍ണോത്സവം 2024ന്റെ ഭാഗമായി തിങ്കളാഴ്ച നടന്ന സംസ്ഥാനതല മലയാളം എല്‍പി യുപി പ്രസംഗ മത്സരത്തിലെ ഓരോ വിഭാഗത്തിലെയും ആദ്യ അഞ്ചു സ്ഥാനക്കാരില്‍ നിന്ന് സ്‌ക്രീനിംഗ് വഴിയാണ് ഇത്തവണത്തെ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തതെന്ന് സംസ്ഥാന
ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ജിഎല്‍ അരുണ്‍ഗോപി പത്രക്കുറിപ്പില്‍ അറിയിച്ചു.

വിവിധ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത 49 കുട്ടികളാണ് സംസ്ഥാനതല മത്സരത്തില്‍ പങ്കെടുത്തത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ദാരുന്നജത്തില്‍ മുഹമ്മദ് ഷായുടേയും ഹസീന ഷായുടേയും മകളാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ബഹിയ ഫാത്തിമ. അഞ്ചര വയസില്‍ ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ അംഗത്വം നേടിയ മിടുക്കിയാണ് ബഹിയ ഫാത്തിമ. തിരുവനന്തപുരം നെടുമങ്ങാട് വാളിക്കോട് ദാറുല്‍ അമാനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ അനസ് മുഹമ്മദിന്റെയും ഹോമിയോ ഡോക്ടറായ സഹീനയുടേയും മകളാണ് പ്രസിഡന്റ് അമാന ഫാത്തിമ. തിരുവനന്തപുരം ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ സുരക്ഷാ ഉദ്യാഗസ്ഥനായ പ്രവീണ്‍ ലാലിന്റെയും അധ്യാപികയായ അശ്വതിയുടേയും മകളാണ് മുഖ്യപ്രാസംഗിക നിധി പിഎ.

ALSO READ:  ഷറഫുദീനും അനുപമയും; കൂടെ പെറ്റ് ഡിറ്റെക്റ്റീവും വരുന്നു

തൃശ്ശൂര്‍ കുന്ദംകുളം വാഴപ്പിള്ളിയില്‍, ചെറായ് ജിയുപിഎസ് അധ്യാപിക രമ്യാ തോമസിന്റെയും സേവി വിജെയുടെയും മകളാണ് ആന്‍ എലിസബത്ത്. വയനാട് ദ്വാരക അറയ്ക്കല്‍ ഹൌസില്‍ ഹെല്‍ന വില്‍ബി-മനു ദമ്പതികളുടെ മകളാണ് ആല്‍ഫിയ മനു.

പ്രമുഖ മാധ്യമ പ്രവര്‍ത്തക ആര്‍ പാര്‍വതി ദേവി, ഗ്രാന്റ് മാസ്റ്റര്‍ ഡോ ജിഎസ് പ്രദീപ്, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ പ്രൊഫ എജി ഒലീന, ഓര്‍ഗാനിക് തിയേറ്റര്‍ ഡയറക്ടര്‍ എസ്എന്‍ സുധീര്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് പാനലാണ് ഇത്തവണത്തെ കുട്ടികളുടെ നേതാക്കളെ തിരഞ്ഞെടുത്തത്. നവംബര്‍ 14ന് രാവിലെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നിന്ന് ആരംഭിച്ച് കനകക്കുന്നില്‍ അവസാനിക്കുന്ന ശിശുദിനറാലിയില്‍ കാല്‍ലക്ഷം പേര്‍ പങ്കെടുക്കും. തുടര്‍ന്ന് നിശാഗന്ധിയിലാണ് കുട്ടികളുടെ പൊതു സമ്മേളനം. ചടങ്ങില്‍ 2024-ലെ ശിശുദിന സ്റ്റാമ്പിന്റെ പ്രകാശനവും നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News