കുട്ടികളുടെ വായനാശീലം റെക്കോര്‍ഡ് താഴ്ചയില്‍; ഗുരുതര പ്രതിസന്ധിയുടെ വക്കിലെന്ന് സര്‍വേ

reading-habit

കുട്ടികളുടെ വായനാശീലം റെക്കോർഡ് താഴ്ചയിലാണെന്ന് സർവേ റിപ്പോർട്ട്. പ്രതിസന്ധി ഘട്ടത്തിലേക്ക് അടുക്കുന്നതായും സര്‍വേ സൂചിപ്പിക്കുന്നു. പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്ന വിദ്യാര്‍ഥികളുടെ ശതമാനം രണ്ട് ദശാബ്ദത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്.

നാഷണല്‍ ലിറ്ററസി ട്രസ്റ്റ് (എൻഎൽറ്റി) ഓര്‍ഗനൈസേഷന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, വായന ആസ്വദിക്കുന്നുവെന്ന് പറയുന്ന യുവാക്കളുടെ ശതമാനം കഴിഞ്ഞ ഒരു വര്‍ഷമായി ഗണ്യമായി കുറഞ്ഞു. പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്കിടയിലാണ് ഈ കുറവ്.

Read Also: അമേരിക്കൻ ഉപരോധം അതിജീവിക്കുന്ന ക്യൂബയുടെ കഥയുമായി എൻപി ഉല്ലേഖിന്‍റെ പുതിയ പുസ്തകം

2024ന്റെ തുടക്കത്തില്‍ അഞ്ച് മുതല്‍ 18 വരെ പ്രായമുള്ള കുട്ടികളെയും യുവാക്കളെയും ഉൾപ്പെടുത്തിയാണ് എൻഎൽറ്റി വാര്‍ഷിക സാക്ഷരതാ സര്‍വേ നടത്തിയത്. 76,131 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. വായനയുടെ ആസ്വാദനം, ഇടവേള, പ്രചോദനം എന്നിവയെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. പ്രായം, ലിംഗഭേദം, സാമൂഹിക-സാമ്പത്തിക പശ്ചാത്തലം, ഭൂമിശാസ്ത്രപരമായ പ്രദേശം എന്നിവ അടിസ്ഥാനമാക്കിയായിരുന്നു സർവേ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News