മുഖത്ത് മുളകുപൊടി വിതറി വയോധികയുടെ മാല പൊട്ടിച്ചു; കവർച്ച നടന്നത് തിരുവല്ലയിൽ

chilli powder theft thiruvalla

തിരുവല്ലയിൽ വയോധികയുടെ മുഖത്ത് മുളകുപൊടി വിതറി കവർച്ച. തിരുവല്ല ഓതറയിലാണ് സംഭവം. മുഖംമൂടി ധരിച്ച് എത്തിയ ഒരാൾ മുഖത്ത് മുളകുപൊടി വിതറിയശേഷം 73 – കാരിയുടെ മാല പൊട്ടിക്കുകയായിരുന്നു. രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാലയുമായി ഇയാൾ കടന്നുകളഞ്ഞു. ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ് കവർന്നത്. ഇന്ന് രാവിലെ എട്ടരയേടെ ആയിരുന്നു സംഭവം.

വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. സംഭവ സമയം 80 കാരനായ ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരുമകൾ മക്കളെ സ്കൂളിൽ ആക്കാനായി പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. പ്രദേശത്തേത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News