വെജിറ്റേറിയൻ ഇഷ്ട്ടപ്പെടുന്നവർക്കും നോൺ വെജിറ്റേറിയൻ ഇഷ്ട്ടപ്പെടുന്നവർക്കും ഒരുപോലെ പ്രിയപ്പെട്ട വിഭവമാണ് ചില്ലി ഗോബി. ഒരു ജനപ്രിയ സ്റ്റാർട്ടർ അല്ലെങ്കിൽ സ്നാക്കാണ് ചില്ലി ഗോബി. മസാലയും മധുരവും പുളിയുമുള്ള രുചിയുള്ള ക്രിസ്പി വിഭവം കൂടിയാണ് ചില്ലി ഗോപി. വളരെ എളുപ്പത്തിൽ എങ്ങനെ ചില്ലി ഗോപി ഉണ്ടാക്കാം എന്ന് നോക്കാം.
Also read:വീട്ടിൽ എളുപ്പത്തിലുണ്ടാക്കാം ഒരു വെറൈറ്റി ദോശ
ആവശ്യമായ സാധനങ്ങൾ:
കോളിഫ്ളവർ ചെറുതായി അടർത്തിയത് – അരക്കിലോ
സോയാസോസ് – രണ്ടു ചെറിയ സ്പൂൺ
മൈദ – മുക്കാൽ കപ്പ്
കോൺഫ്ളോർ – മുക്കാൽ കപ്പ്
വെള്ളക്കുരുമുളകുപൊടി – ഒരു നുള്ള്
സെലറി പൊടിയായി അരിഞ്ഞത് – നാലു ചെറിയ സ്പൂൺ
ബേക്കിങ് സോഡ – മൂന്നു നുള്ള്
മുട്ടവെള്ള – ഒരു മുട്ടയുടേത്
എണ്ണ – വറുക്കാൻ ആവശ്യത്തിന്
വറ്റൽമുളക് – 10, ചതച്ചത്
സവാള പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
ഇഞ്ചി പൊടിയായി അരിഞ്ഞത് – ഒരു ചെറിയ സ്പൂൺ
മൈദ – ഒരു ചെറിയ സ്പൂൺ
ടുമാറ്റോ സോസ് – നാലു ചെറിയ സ്പൂൺ
മുളകുപൊടി – അര ചെറിയ സ്പൂൺ
വെജിറ്റബിൾ സ്റ്റോക്ക് – ഒരു കപ്പ്
വിനാഗിരി – രണ്ടു ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
Also read:ബ്രേക്ക്ഫാസ്റ്റിന് ദോശയും പുട്ടുമൊന്നും വേണ്ടേ ? എങ്കില്‍ ഒരു വെറൈറ്റി ഇടിയപ്പമായാലോ !
പാകം ചെയ്യുന്ന വിധം:
ആദ്യം കോളിഫ്ളവറിൽ സോയാസോസ് പുരട്ടി വയ്ക്കണം. മൈദ, കോൺഫ്ളോർ, വെള്ളക്കുരുമുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിച്ചു കലക്കിയ ശേഷം സെലറി പൊടിയായി അരിഞ്ഞതും ബേക്കിങ് സോഡയും ചേർത്ത ഇളക്കുക. ഇതിലേക്കു മുട്ടവെള്ള നന്നായി അടിച്ചു പതപ്പിച്ചതു മെല്ലേ ചേർത്തു യോജിപ്പിക്കണം.കോളിഫ്ളവർ ഈ മാവിൽ മുക്കി തിളച്ച എണ്ണയിലിട്ടു നല്ല ചുവപ്പു നിറത്തിൽ വറുത്തു കോരുക. ശേഷം അൽപം എണ്ണ ചൂടാക്കി വറ്റൽമുളക് ചതച്ചതും, സവാള പൊടിയായി അരിഞ്ഞതും, ഇഞ്ചി പൊടിയായി അരിഞ്ഞതും മൈദയും ചേർത്ത് വഴറ്റുക. ഇതിലേക്ക് ടുമാറ്റോ സോസും മുളക്പൊടിയും ചേർത്തു ചൂടാകുമ്പോൾ വെജിറ്റബിൾ സ്റ്റോക്കും, വിനാഗിരിയും ആവശ്യത്തിന് ഉപ്പും ചേർത്തിളക്കുക. നന്നായി തിളയ്ക്കുമ്പോൾ കോളിഫ്ളവർ വറുത്തതും കാപ്സിക്കവും ചേർത്തിളക്കി വാങ്ങി ചൂടോടെ വിളമ്പാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here