തനി ഒന്നൊന്നര നാടൻ ചമ്മന്തി! ചൂട് ചോറിനൊപ്പം ഇതായൊരു കിടിലൻ കോമ്പിനേഷൻ

chilly chutney

ചോറിനൊപ്പം ചമ്മന്തിയുണ്ടെങ്കിൽ കുശാലാണല്ലേ? തേങ്ങാ ചമ്മന്തി, മാങ്ങാ ചമ്മന്തി, ഇഞ്ചി ചമ്മന്തി, മുളക് ചമ്മന്തി, കാന്താരി ചമ്മന്തി…അങ്ങനെ ചമ്മന്തിക്ക് നിരവധി വെറൈറ്റികൾ ഉണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് മുളക്പൊടി ചമ്മന്തി. ഈ ചമ്മന്തി ഉണ്ടാക്കാൻ തേങ്ങ വേണ്ട എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഉണ്ടാക്കാൻ അധികം സമയം വേണ്ട എന്നതാ മറ്റൊരു പ്രത്യേകത. പിന്നെ ടേസ്റ്റിൻ്റെ കാര്യം പറയേണ്ടതില്ലല്ലോ. അപ്പോ…എങ്ങനെയാണ് ചമ്മന്തി ഉണ്ടാക്കി നോക്കുകയല്ലേ? എങ്കിലിതാ റെസിപ്പി…

ആവശ്യമായ ചേരുവകൾ:

മുളക്പൊടി: ആവശ്യത്തിന്
ചുവന്നുള്ളി; 3 എണ്ണം
വെളിച്ചെണ്ണ; 3 ടീസ്പൂൺ
ഉപ്പ്; ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം;

ആദ്യമായി ഒരു ചെറിയ പാത്രമെടുക്കുക. ഇനി ഇതിലേക്ക് തീരെ ചെറുതായി അരിഞ്ഞ ചുവന്നുള്ളി ഇടുക. ഇനി ഇതിലേക്ക് മുളക്പൊടി ചേർക്കാം. ശേഷം എണ്ണയൊഴിച്ച് കൈകൊണ്ട് നന്നായി ഞവിടുക. ഇനി ഇതിലേക്ക് അൽപ്പം ഉപ്പ് കൂടി ചേർത്ത് നൽകാം.ശേഷം ഒന്നു കൂടി ഞവിടുക. ഇതോടെ നല്ല കിടിലൻ ചമ്മന്തി റെഡി.

ENGLISH NEWS SUMMARY: easy way to make chilly chutney

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News