ഫോട്ടോഗ്രാഫറുടെ കൈപിടിച്ച് വെള്ളം കുടിച്ചു, ശേഷം കൈകഴുകി കൊടുത്ത്‌ ചിമ്പാൻസി; വൈറൽ വീഡിയോ

ചിമ്പാൻസികൾ മനുഷ്യരുമായി ഏറെ സാമ്യമുള്ള മൃഗമാണ്. അതുകൊണ്ടുതന്നെ ചിമ്പാൻസികൾ ചിലപ്പോഴൊക്കെ മനുഷ്യരെപ്പോലെ ബുദ്ധിയോടെ പെരുമാറുന്നതും നമുക്ക് കാണാൻ കഴിയും. മനുഷ്യരുമായി ഇടപഴകുന്ന ചില ചിമ്പാൻസികൾ മനുഷ്യരുടെ പ്രകൃതവും സ്വഭാവങ്ങളും കാണിക്കാറുണ്ട്.

ചിമ്പാൻസികൾ മനുഷ്യരുടെ ശീലങ്ങള്‍ അനുകരിക്കുന്നതും മനുഷ്യരേപോലെ പെരുമാറുന്നതുമായുള്ള നിരവധി വിഡിയോകൾ കൗതുകത്തോടെ നാം കണ്ടിട്ടുണ്ട്.
എന്നാൽ, സാധരണ കാണുന്ന ഇത്തരം കാഴ്ചകളിൽ നിന്നെല്ലാം വ്യത്യസ്തമായി ഏറെ ഹൃദയസ്പർശിയായ ചിമ്പാൻസിയുടെ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്.

also read :ലോറിഡ്രൈവറെ ആക്രമിച്ചു, അന്യസംസ്ഥാന തൊഴിലാളികൾ പൊലീസ് പിടിയിൽ

കാട്ടിൽ ഒരു ചെറിയ വെള്ളക്കെട്ടിനടുത്ത്‌ ദാഹിച്ചിരിക്കുന്ന ഒരു ചിമ്പാൻസിയാണ് തുടക്കത്തിൽ വീഡിയോയിൽ കാണാൻ സാധിക്കുന്നത്. തുടർന്ന് ചിമ്പാൻസി തനിക്കരികിൽ ഫോട്ടോ എടുക്കാനായി നിന്ന ഫോട്ടോഗ്രാഫറുടെ കയ്യിൽ പിടിച്ച് വലിച്ചുകൊണ്ട് വെള്ളം കുടിക്കാൻ സഹായം അഭ്യർത്ഥിക്കുന്നതായി കാണാം. തുടർന്ന് ഫോട്ടോഗ്രാഫറുടെ കൈ പിടിച്ചു ചിമ്പാൻസി വെള്ളം കോരിയേടുത്ത്‌ ദാഹം തീരും വരെ കുടിക്കുകയും, പിന്നീട് എല്ലാവരെയും ഞെട്ടിക്കുന്ന തരത്തിൽ ചിമ്പാൻസി ഫോട്ടോഗ്രാഫറുടെ കൈ കഴുകികൊടുക്കുന്നതുമാണ് വിഡിയോയിൽ . തന്നെ സഹായിച്ച ഫോട്ടോഗ്രാഫർക്ക് ചിമ്പാൻസി നൽകിയ ആദരാവായിട്ടാണ്‌ സോഷ്യൽ മീഡിയ ഇതിനെ കാണുന്നത്.

മൂന്ന് ദിവസം കൊണ്ട് വീഡിയോയ്ക്ക് 17 ലക്ഷംലൈക്കുകളും നിരവധി കമന്റുകളുമാണ് കിട്ടിയത്. ചില നേരങ്ങളിൽ മൃഗങ്ങൾ മനുഷ്യരെക്കാൾ മാന്യരായി പെരുമാറുന്നു എന്നായിരുന്നു ചില പ്രേക്ഷകർ കമന്റായി കുറിച്ചത്. ജെസി പിയേരി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവാണ് ഈ വീഡിയോ പങ്കുവെച്ചത്. തികച്ചും അപൂർവമായ കാഴ്ച എന്ന് കുറിച്ചുകൊണ്ടായിരുന്നു അദ്ദേഹം ഈ വീഡിയോ പങ്കുവെച്ചത്.

also read :4 വര്‍ഷത്തിനിടെ സബ്‌സിഡിയിനത്തില്‍ വെട്ടിക്കുറച്ചത് 30000 കോടിയിലധികം രൂപ; പാചക വാതക വില കുതിച്ചുയരുമ്പോള്‍ പാവങ്ങളെ വലച്ച് കേന്ദ്ര സര്‍ക്കാര്‍

View this post on Instagram

A post shared by JC Pieri (@jcpieri)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News