തന്ത്രപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കണം, സഹകരണ കരാറുകളിൽ ഒപ്പുവച്ച്‌ ചൈനയും ഇന്തോനേഷ്യയും

തന്ത്രപരമായ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ഒന്നിലധികം സഹകരണ കരാറുകളിൽ ഒപ്പുവച്ച്‌ ചൈനയും ഇന്തോനേഷ്യയും.  ജലസംരക്ഷണം, സമുദ്രവിഭവങ്ങൾ, ഖനനം എന്നിവയുൾപ്പെടെയുള്ള കരാറിലാണ് ഇരു രാജ്യങ്ങളും ഒപ്പിട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ചൈനീസ് പ്രസിഡൻ്റ് ഷിജിന്‍പിങും ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയാന്തോയും ചേർന്ന് ശനിയാഴ്ചയാണ് കരാറുകളിൽ ഒപ്പിട്ടതെന്ന് ചൈനീസ് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്തു. അധികാരമേറ്റ് ഏതാനും ആഴ്ചകൾക്കുശേഷം പ്രബോവോ ചൈന സന്ദർശിച്ചിരുന്നു. ഇതേതുടർന്ന്‌ ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപരമായ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക, ചൈന–ഇന്തോനേഷ്യൻ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുക തുടങ്ങിയ വിഷയത്തിൽ സംയുക്ത പ്രസ്താവനയും പ്രസിദ്ധീകരിച്ചിരുന്നു. ഇരുരാജ്യങ്ങളും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ, നൂതന ഉൽപ്പാദനം, പുനരുപയോഗം എന്നിവയിൽ സഹകരണം വർദ്ധിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

ALSO READ: രാജ്യത്തെ ആദ്യ സമ്പൂര്‍ണ സൗരോര്‍ജ ഡയറിയായി എറണാകുളം മേഖലാ ക്ഷീരോത്പാദക സഹകരണ സംഘം

ഇന്തോനേഷ്യയിൽ നിക്ഷേപം നടത്താൻ ചൈനീസ് കമ്പനികളെ പ്രബോവോ ക്ഷണിച്ചു. നവംബർ 10 വരെയാണ് പ്രബോവോയുടെ ചൈന സന്ദർശനം. രാജ്യങ്ങളുടെ പരസ്പര പ്രയോജനത്തിനായി പുതിയ ഇന്തോനേഷ്യൻ സർക്കാരുമായി സഹകരിക്കാൻ ചൈന തയ്യാറാണെന്നും ദാരിദ്ര്യനിർമാർജനം, മരുന്നുകൾ, ധാന്യകൃഷി, മത്സ്യബന്ധന വ്യവസായം എന്നിവയുൾപ്പെടെയുള്ള മേഖലകളിൽ ഇന്തോനേഷ്യയുമായി കൈമാറ്റവും സഹകരണവും വർധിപ്പിക്കുമെന്നും ഷിജിന്‍പിങ് ബീജിങിൽ നടന്ന യോഗത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News