അമേരിക്കയിലേക്കുള്ള ഗാലിയം, ജെർമേനിയം, ആൻ്റിമണി, അടക്കമുള്ള
ഹൈടെക് വസ്തുക്കളുടെ കയറ്റുമതി ചൈന നിരോധിച്ചു.ചൈനീസ് കമ്പനികളുടെ കമ്പ്യൂട്ടർ ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ, സോഫ്‌റ്റ്‌വെയർ, ബാൻഡ്‌വിഡ്ത്ത് മെമ്മറി ചിപ്പുകൾ എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈനയുടെ ഈ നീക്കം.
ചൈനീസ് വാണിജ്യ മന്ത്രാലയം ചൊവ്വാഴ്ചയാണ് നിരോധന വിവരം അറിയിച്ചത്.മുതലാളിത്ത രാജ്യങ്ങളുടെ സ്വാർത്ഥ താത്പര്യങ്ങളാൽ ചൈനയുടെ വാണിജ്യ ആവശ്യങ്ങളെയും അവകാശങ്ങളെയും നിഷേധിക്കുന്ന നയങ്ങൾ നടപ്പിലാക്കുമ്പോൾ ഇതിനെതിരെ തങ്ങളും ശക്തമായ രീതിയിൽ ആഞ്ഞടിക്കുമെന്നാണ് ചൈനീസ് വാണിജ്യ മന്ത്രാലയം അറിയിച്ചത്.
അതേസമയം ഗാലിയം പോലുള്ള തന്ത്രപ്രധാനമായ വസ്തുക്കൾ അമേരിക്കയിലേക്ക് അയക്കുന്നതിന് കയറ്റുമതിക്കാർ ലൈസൻസിന് അപേക്ഷിക്കണമെന്ന് ചൈന നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ കയറ്റുമതിക്കും ചൈന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here