കുഞ്ഞു യാങ് ചൈനയിലെ താരം; പിതാവ് ആശുപത്രിയില്‍, ചികിത്സയ്ക്ക് പണമില്ല, വഴിയില്‍ നിന്നും കിട്ടിയത് ലക്ഷങ്ങള്‍

കിഴക്കന്‍ ചൈനയിലെ ജിയാങ്ങ്‌സു പ്രവിശ്യയിലാണ് 13കാരനായ യാങ് സുവാന്‍ താമസിക്കുന്നത്. ഇന്ന് യാങാണ് ചൈനയിലെ താരം. യാങിന്റെ പിതാവ് മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയിലാണ്. ഇക്കഴിഞ്ഞ ഡിസംബര്‍ മൂന്നിന്, തന്റെ പിതാവിനെ കണ്ട് അമ്മയ്‌ക്കൊപ്പം ആശുപത്രിയില്‍ നിന്നും മടങ്ങും വഴിയാണ് തന്റെ മുന്നിലൂടെ പോയ ഒരാളുടെ സൈക്കിളില്‍ നിന്നും ഒരു ബാഗ് താഴെ വീഴുന്നത് കുഞ്ഞു യാങ് കണ്ടത്. ഇത് അറിയാതെ സൈക്കിള്‍ യാത്രക്കാരന്‍ കടന്നു പോയി. ബാഗില്‍ എന്താണെന്നറിയാന്‍ കൗതുകം തോന്നിയ യാങ് നേരെ അതിനടുത്തേക്ക് നടന്നു. തുറന്നു നോക്കിയപ്പോള്‍ നിറയെ പണം.

ALSO READ:  ഓസീസിനെ വിറപ്പിച്ച്​ ഇന്ത്യൻ വനിതകൾ

പണം കണ്ട് അവനൊപ്പം ഉണ്ടായിരുന്ന അമ്മയും അമ്പരന്നു. ഒന്നും രണ്ടുമല്ല 158000 യുവാന്‍, അതായത് 19 ലക്ഷം രൂപയായിരുന്നു ആ ബാഗിലുണ്ടായിരുന്നത്. ഈ പണം ഉടമയെ തിരികെ ഏല്‍പ്പിക്കാന്‍ യാങും അമ്മയും സൈക്കിള്‍ യാത്രികന്‍ പോയ വഴിയെ കുറേ നടന്നെങ്കിലും ആരെയും കണ്ടില്ല. ഇതോടെ ആ ബാഗില്‍ നിന്നും ഒരു രൂപ പോലും എടുക്കാതെ മുഴുവന്‍ പണവും പൊലീസിനെ ഏല്‍പ്പിച്ചു. ഇത് പുറത്തറിഞ്ഞതോടെ കുഞ്ഞു യാങിന് അഭിനന്ദന പ്രവാഹമാണ്.

ALSO READ: കണ്ണൂരില്‍ വിസ്മയ വിരുന്നൊരുക്കാന്‍ ഹാപ്പിനസ് ഫെസ്റ്റിവല്‍

ആശുപത്രി ചെലവുകള്‍ക്കും വീട്ടിലെ ദൈനംദിന ആവശ്യങ്ങള്‍ക്കും പണം ഏറെ ആവശ്യമുണ്ടായിരുന്ന സമയമായിട്ടും അവന്‍ ആ പണം പൊലീസില്‍ ഏല്‍പ്പിക്കാന്‍ എടുത്ത തീരുമാനമാണ് ഏവരെയും അതിശയിപ്പിച്ചത്. എന്തായാലും പൊലീസ് പണത്തിന്റെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്തി പണം തിരികെ ഏല്‍പ്പിച്ചു. സമൂഹമാധ്യമങ്ങളില്‍ യാങിന്റെ സത്യസന്ധമായ ഇടപെടലിനെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് വരുന്നത്. തന്റെ കൂട്ടുകാര്‍ക്കിടയിലും സ്‌കൂളിലും താരമാണിപ്പോള്‍ അവന്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News