തായ്‌വാൻ കടലിൽ സൈനികാഭ്യാസം പൂർത്തിയാക്കി ചൈന. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേതൃത്വത്തിലായിരുന്നു മൂന്ന് ദിവസം നീണ്ടുനിന്ന നാവിക, വ്യോമാഭ്യാസ പ്രകടനം. തായ്‌വാനെ ചൈനയിൽ നിന്ന് വിഘടിപ്പിക്കാനുള്ള അന്താരാഷ്ട്ര നീക്കത്തിനെതിരായാണ് സൈനികാഭ്യാസമെന്നാണ് ചൈനീസ് വിശദീകരണം.
ചൈനയിൽ നിന്ന് തയ്‌വാനെ വിഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ കടുത്ത പ്രതിഷേധം ചൈനീസ് സർക്കാർ ഉയർത്തിയിരുന്നു. പാശ്ചാത്യ സഖ്യം ചൈനാ വിരുദ്ധ നീക്കങ്ങൾക്ക് നൽകിയിരുന്ന സാമൂഹ്യ-സാമ്പത്തിക സഹായങ്ങളിലും ചൈനീസ് നിരീക്ഷണം കടുപ്പിച്ചിരുന്നു. ഇത് യു.എസ് സ്പീക്കർ കെവിൻ മക്കാർത്തിയും തായ്‌വാൻ രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള കൂടിക്കാഴ്ചയായി വളർന്നതോടെയായിരുന്നു ചൈന റോന്തുചുറ്റലും സൈനികാഭ്യാസവുമായി തായ്വാനടുത്തും തെക്കൻ ചൈന കടലിലും സജീവമായത്. വിമാനവാഹിനി കപ്പലടക്കം 11 കപ്പലുകളും 59 യുദ്ധവിമാനങ്ങളും അടങ്ങുന്നതായിരുന്നു സൈനിക സന്നാഹം എന്നായിരുന്നു തായ്വാൻ്റെ പ്രതികരണം.
പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഈസ്റ്റേൺ തീയറ്റർ കമാന്റിന്റെ നേതൃത്വത്തിൽ നടന്ന സൈനികാഭ്യാസത്തിൽ പുതിയ സേവനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ചതായും ചൈന വ്യക്തമാക്കുന്നുണ്ട്. തായ്‌വാൻറെ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന രാജ്യവിരുദ്ധ നീക്കങ്ങളിലും അതിനു ലഭിക്കുന്ന സാമ്രാജ്യത്വ സഹായത്തിലും ചൈനീസ് ചാരക്കണ്ണുകൾ കണ്ണോടിക്കുന്നുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here