ടിബറ്റിലെ ബ്രഹ്മപുത്ര നദിയ്ക്കു കുറുകെ ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് നിര്‍മിക്കാന്‍ ഒരുങ്ങി ചൈന. 137 ബില്യണ്‍ ഡോളറിന്റെ പദ്ധതിയിലൂടെ പ്രതിവര്‍ഷം 300 ബില്യണ്‍ കിലോവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണ് ഈ ബൃഹത് പദ്ധതിയിലൂടെ പ്രതിവര്‍ഷം ചൈന ലക്ഷ്യമിടുന്നത്.
പദ്ധതിയ്ക്ക് അടുത്തിടെ ചൈന അംഗീകാരം നല്‍കി. ഹിമാലയത്തിലൂടെ ഒഴുകുന്ന ബ്രഹ്മപുത്ര ടിബറ്റില്‍ ‘യെര്‍ലാങ് സാങ്‌ബോ’ എന്നാണ് അറിയപ്പെടുന്നത്. വൈദ്യുതി ഉല്‍പ്പാദനത്തിനായി ‘നാംച ബര്‍വ’ മലനിരകളില്‍ 20 കിലോമീറ്റര്‍ നീളമുള്ള നാലോ ആറോ ഭീമന്‍ തുരങ്കങ്ങള്‍ കുഴിക്കേണ്ടി വരും.
ഈ പദ്ധതി ചൈനയിലെ നിലവിലെ ഏറ്റവും വലിയ അണക്കെട്ടായ ത്രീ ഗോര്‍ജസിനെ മറികടക്കുമെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, അണക്കെട്ട് നിര്‍മാണവുമായി ബന്ധപ്പെട്ട് ചൈനയുടെ മുന്നില്‍ വലിയ വെല്ലുവിളിയാണ് ഉള്ളതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പദ്ധതി പ്രദേശത്ത് വന്‍ ഭൂകമ്പ സാധ്യത നിലനില്‍ക്കുന്നതിനാലാണ് ഇത്. ഈ പദ്ധതിയിലൂടെ ടിബറ്റിന് 3 ബില്യണ്‍ ഡോളര്‍ വാര്‍ഷിക വരുമാനം ഉണ്ടാക്കാന്‍ കഴിയുമെന്ന് ചൈന പവര്‍ കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ മുന്‍ ചെയര്‍മാന്‍ യാന്‍ സിയോങ് അവകാശപ്പെട്ടു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here