ബഹിരാകാശത്തേക്ക് വനിതയടക്കം മൂന്ന് പേരെ അയച്ച് ചൈന; ലക്ഷ്യം ഈ സ്വപ്‌നപദ്ധതി

china-space-mission

രാജ്യത്തെ ഏക വനിതാ ബഹിരാകാശ ഫ്ലൈറ്റ് എഞ്ചിനീയർ ഉൾപ്പെടെ മൂന്ന്  ബഹിരാകാശയാത്രികരെ നിലയത്തിലേക്ക് അയച്ച് ചൈന. ബുധനാഴ്ച പുലർച്ചെയാണ് ചൈനയുടെ ടിയാങ്കോങ് ബഹിരാകാശ നിലയത്തിലേക്ക് ഇവർ പുറപ്പെട്ടത്. 2030-ഓടെ ചന്ദ്രനിൽ ബഹിരാകാശയാത്രികരെ എത്തിക്കുകയെന്ന സ്വപ്ന പദ്ധതിയുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ ഇവർ നടത്തും.

വടക്കുപടിഞ്ഞാറൻ ചൈനയിലെ ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെൻ്ററിൽ നിന്ന് പ്രാദേശിക സമയം പുലർച്ചെ 4:27ന് മൂന്ന് ബഹിരാകാശ പര്യവേക്ഷകരുമായി ഷെൻഷൗ-19 ദൗത്യം പുറപ്പെട്ടതായി ദേശീയ വാർത്താ ഏജൻസി സിൻഹുവയും ദേശീയ ബ്രോഡ്കാസ്റ്റർ സിസിടിവിയും റിപ്പോർട്ട് ചെയ്തു. രാജ്യത്തെ ഏക വനിതാ ബഹിരാകാശ എഞ്ചിനീയർ വാങ് ഹാവോസ് (34) ക്രൂ അംഗമാണ്.

Read Also: ബഹിരാകാശത്ത് നിന്ന് ദീപാവലി ആശംസയുമായി സുനിത വില്യംസ്

വിക്ഷേപണം സമ്പൂർണ വിജയമായെന്ന് ചൈന അറിയിച്ചു. മറ്റെല്ലാവരെയും പോലെ, ബഹിരാകാശ നിലയത്തിൽ പോകണമെന്നത് തൻ്റെ സ്വപ്നമാണെന്ന് വാങ് ചൊവ്വാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. വിശാലമായ ബഹിരാകാശത്ത് സഞ്ചരിക്കാനും നക്ഷത്രങ്ങൾക്ക് നേരെ കൈ വീശാനും എനിക്ക് ആഗ്രഹമുണ്ടെന്നും അവർ പറഞ്ഞു. കായ് സൂഷെയുടെ നേതൃത്വത്തിലുള്ള സംഘം അടുത്ത ഏപ്രിൽ അവസാനമോ മെയ് ആദ്യമോ ഭൂമിയിലേക്ക് മടങ്ങും. 48കാരനായ മുൻ വ്യോമസേനാ പൈലറ്റായ കായ് ആണ് മറ്റൊരംഗം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News